'ബെട്ടിയിട്ട ബായ...' എന്നൊരു ഡയലോഗ് സിനിമയില്‍ ഇല്ല, സോഷ്യല്‍ മീഡിയ ഇല്ലാത്ത ഡയലോഗിന്റെ പേരില്‍ ക്രൂശിച്ചു: പ്രിയദര്‍ശന്‍

സിനിമയില്‍ ഇല്ലാത്ത ഡയലോഗിന്റെ പേരിലാണ് പ്രിയദര്‍ശനെ സോഷ്യല്‍ മീഡിയ ക്രൂശിച്ചതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ‘ബായ ബെട്ടിയിട്ട്’ എന്നൊരു ഡയലോഗ് സിനിമയില്‍ ഇല്ല എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്. അത് ശരിയാണെന്ന് പ്രിയദര്‍ശനും പറയുന്നുണ്ട്. അക്ഷരോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സംവിധായകര്‍ ഇക്കാര്യം പറഞ്ഞത്.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:

പണ്ട് തിയേറ്ററില്‍ ആളെ കയറ്റി കൊണ്ട് കൂവിക്കുക എന്ന് പറയുന്നത് പോലെ ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ ചെയ്യിക്കുക. ഉദാഹരണത്തിന് ഈ പ്രിയദര്‍ശന്‍ തന്നെ ഒരു അപരാധമേ ചെയ്തുള്ളൂ, കുഞ്ഞാലി മരക്കാര്‍ എന്ന സിനിമ എടുത്തു. ആ സിനിമയില്‍ ഇല്ലാത്തൊരു ഡയലോഗിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ഭയങ്കരമായിട്ട് ക്രൂശിച്ചിരുന്നു. അതായത് ‘ബായ ബെട്ടിയിട്ട്’.. അങ്ങനൊരു ഡയലോഗ് പടത്തിലുണ്ടോ?

അത് പെട്ടെന്ന് നമുക്ക് ചിരിക്കാനുള്ള വക കിട്ടി. സോഷ്യല്‍ മീഡിയ സിനിമയ്ക്ക് ദോഷമാണ് എന്നൊന്നും പറയാന്‍ കഴിയില്ല. അത് ഓരോരുത്തരുടെ സ്വതന്ത്രമാണ്, പ്ലാറ്റ്‌ഫോമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ എന്നതിനപ്പുറം അത് പരിഹാസമായി മാറി. നമ്മള്‍ വിമര്‍ശിക്കുന്നത് നല്ലതാണ്. നമുക്കും ഒരുപാട് തെറ്റുകള്‍ സംഭവിക്കാറുണ്ടല്ലോ.

സിനിമ കഴിഞ്ഞ് കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ തെറ്റുകള്‍ കണ്ട് പിടിക്കുന്നത് നമ്മള്‍ തന്നെയാണ്. തെറ്റുകള്‍ ചൂണ്ടികാണിക്കുമ്പോള്‍ അടുത്ത പടത്തില്‍ തിരുത്താന്‍ സാധിക്കും പകരം മഹാദുരന്തം എന്ന് പറഞ്ഞ് കളിയാക്കുമ്പോള്‍ ആദ്യം വിഷമിക്കും പിന്നെ കെയര്‍ ചെയ്യാതെ ആകും എന്നതാണ് എന്റെ അഭിപ്രായം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ