പവിഴമല്ലി വീണ്ടും പൂത്തുലയും; നന്ദി പറയേണ്ടത് വിനീതിനോടും വിമലയോടും: സത്യന്‍ അന്തിക്കാട്

നടന്‍ ശ്രീനിവാസനൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശ്രീനിവാസന്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന കുറുക്കന്‍ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തെ സന്ദര്‍ശിച്ചത്. സന്തോഷവാനായും ആരോഗ്യവാനുമായാണ് ശ്രീനിയെ കാണാന്‍ കഴിഞ്ഞതെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍:

മഴവില്‍ മനോരമയുടെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നിറഞ്ഞ സദസ്സിനോട് ശ്രീനിവാസന്‍ പറഞ്ഞു:

‘ഞാന്‍ രോഗശയ്യയിലായിരുന്നു.

അല്ല, രോഗിയായ ഞാന്‍ ശയ്യയിലായിരുന്നു.’

ഉറവ വറ്റാത്ത നര്‍മ്മത്തിന്റെ ഉടമയെ ചേര്‍ത്തു പിടിച്ച് ഞാന്‍ പറഞ്ഞു, ‘ശ്രീനിവാസന്റെ മൂര്‍ച്ചയുള്ള സംഭാഷണങ്ങളും പൊട്ടിച്ചിരിപ്പിക്കുന്ന തമാശകളും ഇനിയുമുണ്ടാകും. പവിഴമല്ലി വീണ്ടും പൂത്തുലയും’ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ അതു സംഭവിക്കുന്നു.

രണ്ടു ദിവസം മുമ്പ് ശ്രീനി അഭിനയിക്കുന്ന ‘കുറുക്കന്‍’ എന്ന സിനിമയുടെ സെറ്റില്‍ ഞാന്‍ പോയി. ശ്രീനി പഴയ ശ്രീനിയായി മാറി; എല്ലാ അര്‍ഥത്തിലും. നന്ദി പറയേണ്ടത് പുതിയ സിനിമയുടെ ശില്‍പികളോടും വിനീതിനോടും ഒരു നിമിഷംപോലും അരികില്‍നിന്നു മാറി നില്‍ക്കാത്ത ശ്രീനിയുടെ സ്വന്തം വിമലയോടുമാണ്. സ്‌നേഹമുള്ളവരുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടാകുമെന്ന് ഇനി വിശ്വസിച്ചേ പറ്റു.

Latest Stories

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി

പാക്ക് ചെയ്യുന്നതിനുള്ള വസ്തുക്കള്‍ ഇല്ല, സംസ്ഥാനത്ത് ജവാന്‍ മദ്യത്തിന്റെ ഉല്‍പ്പാദനം പൂര്‍ണമായും നിലച്ചു

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി