അന്ന് മമ്മൂട്ടി ആയിരുന്നു എന്റെ മാരുതി ഡ്രൈവ് ചെയ്തത്, ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയതാണ്..: സത്യന്‍ അന്തിക്കാട്

തന്റെ ആദ്യ കാറായ മാരുതി 800നെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. 33 വര്‍ഷം മുമ്പ് വാങ്ങിയ കാറില്‍ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം നിരവധി താരങ്ങള്‍ കയറിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നുണ്ട്.

”ഞാന്‍ ആദ്യമായി വാങ്ങിയ കാര്‍ മാരുതി 800 ആണ്. 33 വര്‍ഷം മുന്‍പാണത്. ഞാനും ശ്രീനിവാസനും ഒന്നിച്ച പല സിനിമകളുടേയും ചര്‍ച്ചകള്‍ ആ കാറിലെ യാത്രയിലൂടെയാണ് രൂപപ്പെട്ടിട്ടുള്ളത്. സന്ദേശം, തലയണമന്ത്രം ഒക്കെ ആ കാറിലെ യാത്രയിലിരുന്ന് സംസാരിച്ചവയാണ്.”

”മമ്മൂട്ടിയും മോഹന്‍ലാലും അടക്കം എന്റെ എല്ലാ സുഹൃത്തുക്കളും ആ കാറില്‍ കയറിയിട്ടുണ്ട്. ഒരിക്കല്‍ പൊന്തന്‍മാട ഷൂട്ടിംഗ് സമയത്ത് ഞാനും മമ്മൂട്ടിയും കൂടി വി.കെ. ശ്രീരാമനോടൊപ്പം പൂമുള്ളി മനയിലെ ആറാം തമ്പുരാനെ പരിചയപ്പെടാന്‍ പോയത് ആ കാറിലാണ്.”

”അത് എടുത്ത് പറയാന്‍ കാരണം അന്ന് ആ മാരുതി ഡ്രൈവ് ചെയ്തത് മമ്മൂട്ടി ആയിരുന്നു. പിന്നീട് ഒരു ഹോണ്ട സിറ്റിയിലേക്ക് മാറിയെങ്കിലും എനിക്ക് ഇപ്പോഴും ഇഷ്ടം എന്റെ ആ പഴയ മാരുതി തന്നെയാണ്. എന്റെ വീട്ടുമുറ്റത്ത് ഒരു കുടുംബത്തിലെ അംഗത്തെപ്പോലെ ഇപ്പോഴും ആ മാരുതി ഉണ്ട്” എന്നാണ് സത്യന്‍ അന്തിക്കാട് പറയുന്നത്.

ആസിഫ് അലിയും മംമ്തയും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ വീഡിയോയിലാണ് സംവിധായകന്‍ സംസാരിച്ചത്. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മഹേഷ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം.

Latest Stories

പാക് താരത്തിന്റെ ഭർത്താവ് സ്വന്തം മുറിയിൽ; ഇറക്കിവിട്ട് ക്യാപ്റ്റൻ സന; സംഭവം വിവാദത്തിലേക്ക്

സ്‌കൂൾ വിദ്യാർത്ഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം; കോഴിക്കോട് രണ്ട് വിദ്യാർത്ഥികൾ കസ്റ്റഡിയിൽ

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം