ഈ കാട്ടിക്കൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയാളെ ബാധിക്കില്ല, കാരണം പേര് പൃഥ്വിരാജ് എന്നാണ്: ശരത് അപ്പാനി

പൃഥ്വിരാജിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിഷേധത്തിനുമെതിരെ നടന്‍ ശരത് അപ്പാനി. എന്തൊക്കെ ആക്രമണങ്ങള്‍ തനിക്കെതിരെ നടന്നാലും എന്നത്തെയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഈ കാട്ടികൂട്ടുന്ന അക്കപ്പോരുകള്‍ ഒന്നും അയാളെ ബാധിക്കില്ല. കാരണം അയാളുടെ പേര് പൃഥ്വിരാജ് എന്നാണെന്നും ശരത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ശരത് അപ്പാനിയുടെ കുറിപ്പ്:

നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത മനുഷ്യര്‍.. നമുക്ക് ചുറ്റിലും വളരെ കുറവാണ് അങ്ങനെ ഉള്ളവര്‍. കൃത്യമായ കാഴ്ചപ്പാട്, രാഷ്ട്രീയം, അഭിപ്രായം എല്ലാം വ്യക്തമായി കൃത്യമായി പറയാന്‍ കുറച്ച് ഉറപ്പ് വേണം. നല്ല ഒറിജിനല്‍ നട്ടെല്ല് വേണം. മാധ്യമ സിന്‍ഡിക്കേറ്റിന്റെ അമ്പേറ്റ് വാങ്ങിയിട്ടും ഫെയ്‌സ്ബുക് വെട്ടുക്കിളികൂട്ടത്തിന്റെ കൊത്തേറ്റു വാങ്ങിയിട്ടും നെഞ്ചും വിരിച്ചു നട്ടെല്ല് നിവര്‍ത്തി മുന്നോട്ട് നടന്ന മനുഷ്യനാണ് അത്.

അയാളെയാണ് നിങ്ങള്‍ കത്താത്ത ശൂ ശബ്ദമുള്ള ഓലപ്പടക്കം കാണിച്ചു പിപ്പിരി കാട്ടുന്നത്.. നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി അയാള്‍ എന്നത്തേയും പോലെ രാവിലെ എഴുന്നേല്‍ക്കും കുളിക്കും പല്ല് തേക്കും സിനിമ കാണും ഫാമിലിയുമായി ചിലവഴിക്കും.. എന്നത്തേയും പോലെ അയാള്‍ സ്വസ്ഥമായി ശങ്കയില്ലാതെ ജീവിക്കും. ഇതൊന്നും, ഈ കാട്ടികൂട്ടുന്ന അക്കപോരുകള്‍ ഒന്നും അയാളെ ബാധിക്കില്ല.

കാരണം അയ്യാളുടെ പേര് പൃഥ്വിരാജ് എന്നാണ്.. സുകുമാരന്‍ മല്ലികാ മകന്‍ പൃഥ്വിരാജ്.. NB: നാട്ടുകാര്‍ പൂജ്യം തന്നു മൂലക്കിരുത്തിയില്ലേ ഇനി എങ്കിലും വിഷവായും വച്ചു ചുമ്മാതിരുന്നൂടെ?? ഇഷ്ടല്ല്യാ??

Latest Stories

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്