'ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ പാര്‍വതി അസൂയാലുക്കള്‍ ആക്കുകയാണ്'; ഉയരെയ്ക്ക് പ്രശംസയുമായി അപ്പാനി ശരത്

പാര്‍വതി തിരുവോത്ത് കേന്ദ്രകഥാപാത്രമായി എത്തിയ ഉയരെ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വരുന്നത്. താന്‍ അടങ്ങുന്ന അഭിനയ മോഹികളെ പാര്‍വതി അസൂയാലുക്കള്‍ ആക്കുകയാണെന്നാണ് ഉയരെയെകുറിച്ച് നടന്‍ ശരത് അപ്പാനി പ്രതികരിച്ചത്. ഫെയ്‌സ്ബുക്കിലൂടെയാണ് ശരത്തിന്റെ പ്രശംസ.

“പഠിച്ചു ചെയ്യേണ്ട ഒന്നുതന്നെയാണ് അഭിനയം എന്ന ഓര്‍മപപെടുത്തലാണ് പാര്‍വതിയുടെ ഓരോ കഥാപാത്രങ്ങളും.. മൊയ്തീന്‍ മുതല്‍ ഞാന്‍ അടങ്ങുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കയാണ് ഈ അഭിനയിത്രി … ഞാന്‍ അടങ്ങുന്ന അഭിനയ മോഹികളെ അസൂയാലുക്കള്‍ ആക്കുകയാണ് ഈ അഭിനായിത്രി.. തന്റെ എല്ലാ കഥാപാത്രങ്ങളെയും കാണുന്നവരില്‍ inject ചെയ്തു ഒരിക്കലും മറക്കാനാവാത്ത രീതിയില്‍ തന്റെ സ്‌പേസ് വരചിടുകകയാണ് ഈ അഭിയനയെത്രി… Take off .. മൊയ്തീന്‍.. ചാര്‍ളി… മരിയാന്‍… ബാംഗ്ലൂര്‍ ഡേയ്‌സ്….. എത്ര എത്ര… ഇപ്പൊള്‍ ഇതാ ഉയരെ..ഉയിരെടുക്കും ഉയരെ… welldone പാര്‍വതീ… Hats off…” ശരത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

https://www.facebook.com/SarathkumarLive/posts/1717722585039715?__xts__[0]=68.ARBy77hPulP1vJyDUUqh7sX6pwpU6sWJv9gkAiAznq5VSjeE5n00BiPgtUR-WbTNzQMhtT6WW0nZJh3PWpHQtuVjF4bJ-GIGXsIInRDBHRhnJCVwGU4o0N7iZER_FlaeRBVHZcATRG3EWGHyHBDLTerghInEmeyOAE_U3fDM0ygpkKoLDbYcbxm6YaYAxsU9oHNhjUg06ZxCCZJa7cEXLmuQR3xLPYkfb7xGrW_gm2X2E4D-SBgEFs9fh3o0vYj5ca7k56EDf7__HqFUJ6LTqUZzNMJeP2g_Bc04D1VSP9PYmkHGyPYirnUa-L5fNEMQDObff8vZXHhHlWxR8elMW7LKJKR_&__tn__=-R

മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിസഞ്ജയ് ടീമാണ്. നോട്ട്ബുക്കിനു ശേഷം പാര്‍വതിയും ബോബി-സഞ്ജയ് ടീം ഒരുമിച്ച സിനിമയാണ് “ഉയരെ”.

Latest Stories

വീണ്ടും ഹസ്തദാന വിവാദം; പാക് ക്യാപ്റ്റന് കൈ കൊടുക്കാതെ ഹർമൻ

കഴിഞ്ഞ ഐസിസി ടൂര്‍ണമെന്റ് ഞാന്‍ എവിടെയാണോ അവസാനിപ്പിച്ചത്, അവിടെ നിന്നു തന്നെയാണ് ഈ ലോകകപ്പും തുടങ്ങിയിരിക്കുന്നത്: ദീപ്‌തി ശർമ

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ