വിമാനത്തിൽ വച്ച് എയർഹോസ്റ്റസ്റ്റിനെ ദേഷ്യത്തോടെ നോക്കുന്ന നടി സാറ അലി ഖാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. വിമാനത്തിനുള്ളിൽ വച്ച് എയർ ഹോസ്റ്റസിന്റെ കയ്യിലുണ്ടായിരുന്ന ജ്യൂസ് സാറയുടെ വസ്ത്രത്തിൽ വീണപ്പോൾ ഉണ്ടായ പ്രതികരണമാണ് വിഡിയോയിൽ ഉള്ളത്.
പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച സാറ, അവളുടെ വിലയേറിയ വസ്ത്രത്തിൽ ജ്യൂസ് വീണപ്പോൾ അസ്വസ്ഥയാകുന്നതും സീറ്റിൽ നിന്നും എഴുന്നേറ്റു വാഷ്‌റൂമിലേക്ക് പോകുന്നതിന് മുമ്പ് എയർ ഹോസ്റ്റസിനെ ദേഷ്യത്തോടെ നോക്കുന്നതുമാണ് വിഡോയിൽ കാണാൻ സാധിക്കുന്നത്.
#SaraOutfitSpill എന്ന ഹാഷ്‌ടാഗിനൊപ്പം ആണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ ആകാംക്ഷയ്ക്ക് കാരണമായിട്ടുണ്ട്. ഇതൊരു പരസ്യത്തിന്റെ ഷൂട്ടിംഗ് ആണോ സിനിമാ ഷൂട്ടിംഗിൻ്റെ ഭാഗമാണോ എന്നും പലരും സംശയം പറയുന്നുണ്ട്.
ബോളിവുഡിലെ അറിയപ്പെടുന്ന താരങ്ങളുടെ മകളായാണ് സാറ ആദ്യമായി അറിയപ്പെട്ടത്. എന്നാൽ പിന്നീട് സിനിമാലോകത്ത് താരം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ബോളിവുഡിലെ യുവനടിമാരിൽ മുൻനിരക്കാരിയാണ് സാറ അലി ഖാൻ.