പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല, പേടി അഭിനയിക്കേണ്ടി വന്നപ്പോള്‍ മെന്റല്‍ ബ്ലോക് ആയിപ്പോയി: ശാന്തി ബാലചന്ദ്രന്‍

‘ജല്ലിക്കെട്ട്’ അടക്കമുള്ള സിനിമകളില്‍ അഭിനയിച്ചെങ്കിലും ആളുകള്‍ക്ക് ഇപ്പോഴും തന്നെ തിരിച്ചറിയാന്‍ ആയിട്ടില്ലെന്ന് നടി ശാന്തി ബാലചന്ദ്രന്‍. ജീവിതത്തില്‍ ഒട്ടും പേടിയില്ലാത്ത തനിക്ക് പേടി അഭിനയിക്കേണ്ട സീനില്‍ ടെന്‍ഷന്‍ ആയിരുന്നു. മെന്റല്‍ ബ്ലോക്ക് ആയി തോന്നി എന്നാണ് ശാന്തി പറയുന്നത്. ഒരു ഹൊറര്‍ സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്നും താരം വ്യക്തമാക്കുന്നുണ്ട്.

”ചെറുപ്പം മുതലേ പാമ്പിനെയോ പഴുതാരയെയോ ഒന്നും എനിക്ക് പേടിയില്ല. ഭയങ്കര ഭീകരമായ അനുഭവങ്ങളൊന്നും ജീവിതത്തില്‍ നേരിടാത്തത് കൊണ്ട് തന്നെ പേടി എന്താണ് എന്ന് എനിക്ക് അറിയില്ല. ഒരു സിനിമയില്‍ പല്ലിയെ കണ്ട് പേടിക്കേണ്ട ഒരു രംഗം അഭിനയിക്കാന്‍ ഉണ്ടായിരുന്നു.”

”അത് എങ്ങനെ ചെയ്യണം എന്നോര്‍ത്ത് ഞാനാകെ കണ്‍ഫ്യൂഷനായി പോയി. കാരണം പേടി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒട്ടും അറിയാത്ത അവസ്ഥയായിരുന്നു. ഒരു മെന്റല്‍ ബ്ലോക്ക് ആയി തോന്നി. പക്ഷേ അഭിനേതാക്കള്‍ അത് മറികടക്കണം. അത്തരം കാര്യങ്ങള്‍ എക്‌സ്‌പ്ലോര്‍ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.”

”ബേസിക്കലി പേടി ഇല്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ട് എനിക്കൊരു ഹൊറര്‍ സിനിമ ചെയ്യണം എന്നുണ്ട്. അത് എനിക്ക് ചലഞ്ചായിരിക്കും. ഇമോജിനേഷന്‍ യൂസ് ചെയ്തിട്ട് വേണം പേടി കാണിക്കാന്‍. അതുകൊണ്ട് ആരെങ്കിലും എന്നെ നല്ലൊരു ഹൊറര്‍ ഫിലിമിലേക്ക് വിളിക്കണമേ എന്നാണ് ആഗ്രഹം” എന്നാണ് ശാന്തി പറയുന്നത്.

”ജീവിതത്തില്‍ ഏറ്റവും പേടിയുള്ള കാര്യമെന്താണെന്നും ശാന്തി സൂചിപ്പിക്കുന്നുണ്ട്. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍ പേടിച്ചേക്കാം, എന്നാല്‍ ഇതുവരെ അങ്ങനെ ഒരു സംഭവവും ഉണ്ടായിട്ടില്ല. പേടി എന്ന വികാരം തീരെ ഇല്ല എന്നല്ല ഞാന്‍ പറയുന്നത്. എനിക്കാകെ പേടി തോന്നുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നവരെ നഷ്ടപ്പെടുമോ എന്നതാണ്” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശാന്തി പറയുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ