‘മലേക്കുടി ജോസഫ് ആന്റണി അഥവാ ആന്റണി പെരുമ്പാവൂർ’ മോഹൻലാൽ എന്ന മഹാമേരുവിന്റെ സംസർഗ്ഗം അതികായനാക്കി: സന്തോഷ് ടി. കുരുവിള

ആന്റണി പെരുമ്പാവൂരിന് പിറന്നാൾ ആശംസകളുമായി നിർമാതാവ് സന്തോഷ് ടി. കുരുവിള. വിനോദ വ്യവസായത്തിന്റെ നെടുംതൂണാണ് ആന്റണി പെരുമ്പാവൂരെന്നും ബിസിനസിലും അദ്ദേഹം പുലർത്തുന്ന തന്ത്രങ്ങള്‍ മാനേജ്മെന്റ് വിദ്യാർത്ഥികൾക്ക് പാഠം തന്നെയാണെന്നും സന്തോഷ് ടി. കുരുവിള പറയുന്നു.

ഫെയ്സ് ബുക്ക് പോസ്റ്റ്

മലേക്കുടി ജോസഫ് ആന്റണി അഥവാ ആന്റണി പെരുമ്പാവൂരിനെ വിനോദ വ്യവസായത്തിലെ മാർക്ക് മസ്കരാനസായാണ് ഞാൻ കാണുന്നത്. സച്ചിൻ തെൻഡുൽക്കർ എന്ന ക്രിക്കറ്ററെ ഇന്നു കാണുന്ന ലോകോത്തര ബ്രാൻഡിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതിൽ നേതൃത്വം നൽകിയ വിദഗ്ധനായിരുന്നു Mark Mascarenhas.

മോഹൻലാൽ എന്ന മഹാമേരുവിന്റെ സംസർഗ്ഗം, ശ്രീ ആന്റണി പെരുമ്പാവൂരിനെ ഒരു വൻമതിൽ കണക്കെ ആ സർഗ പ്രപഞ്ചത്തിലെ അതികായകനാക്കി എന്നത് ചരിത്രം .

മോഹൻലാൽ എന്ന അഭിനേതാവ് ഒരു ബിഗ് ബിസിനസ് ബ്രാൻഡായ് പരിണമിയ്ക്കുകയും അദ്ദേഹം വിനോദ വ്യവസായത്തിന്റെ നെടുംതൂണായ് മാറുകയും ചെയ്തപ്പോൾ ഒരു കരുത്തുറ്റ സാന്നിധ്യമായ് തന്റെ ” ലാൽ സാറിനൊപ്പം ” ശ്രീ ആന്റണി പെരുമ്പാവൂർ” എന്നും എപ്പോഴുമുണ്ട് .

വിജയങ്ങൾ മാത്രം കൊയ്യുന്ന ചലച്ചിത്ര നിർമാണ സംരംഭങ്ങളുടെ ഒരു ശ്രേണി തന്നെ അദ്ദേഹം സൃഷ്ടിക്കുകയും അത് അനുസ്യൂതം ജൈത്രയാത്ര നടത്തുകയും ചെയ്യുന്നത് വിസ്മയകരം എന്ന് തന്നെ പറയേണ്ടി വരും.

വ്യക്തി ജീവിതത്തിലും ബിസിനസിലും അദ്ദേഹം പുലർത്തുന്ന നിഷ്ഠയും തന്ത്രങ്ങളും എല്ലാ മാനേജ്മെന്റ് വിദ്യാർത്ഥികൾക്കും സംരംഭകർക്കും വലിയ ഒരു പാഠം തന്നെയാണ് .

അദ്ദേഹത്തോട് മാത്രമല്ല ആ കുടുംബത്തിലെ എല്ലാവരോടും എനിക്ക് നിസ്സീമമായ സ്നേഹവും കടപ്പാടുമാണുള്ളത് , തിരിച്ചും അവർ പുലർത്തുന്ന സ്നേഹ വാത്സല്യം എനിക്കും കുടുംബാംഗങ്ങൾക്കും വലിയ കരുത്തു തന്നെയാണ്.
ലോകത്ത് എവിടെയിരുന്നാലും ദിനേനയെന്നോണം ഞാൻ ആശയ വിനിമയം നടത്താറുള്ള ഒരു വ്യക്തിയാണ് ആന്റണി ചേട്ടൻ. കുഞ്ഞാലി മരയ്ക്കാർ എന്ന മഹാ ചലച്ചിത്ര സംരംഭത്തിൽ അദ്ദേഹത്തോടൊപ്പം സഹ നിർമാതാവായ് പങ്കാളിയാകുവാൻ കഴിഞ്ഞു എന്നത് ജീവിതത്തിലെ വലിയ ഒരു നേട്ടമായ് തന്നെയാണ് ഞാൻ വിലയിരുത്തുന്നത് , ഭാവിയിലും അത്തരം അവസരങ്ങൾ ഉണ്ടാവാൻ ഭാഗ്യമുണ്ടാവട്ടെ എന്ന് പ്രാർഥിക്കുകയാണ്.
ഇന്ന് അദ്ദേഹത്തിന്റെ ജന്മദിനമാണ് ! പ്രിയ ആന്റണി ചേട്ടാ ഹാപ്പി ബെർത്ത് ഡേ !!ആയുരാരോഗ്യ ഐശ്വര്യ അഭിവൃദ്ധികൾ നേരുന്നു ! ജീവിതത്തിലും കർമ്മകാണ്ഡത്തിലും സൂര്യതേജസ്സായ് തിളങ്ങുവാൻ എല്ലാക്കാലവും അങ്ങേയ്ക്ക് കഴിയട്ടേ , എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ആശംസകൾ

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ