നിങ്ങളുടെ കരിയര്‍ തകര്‍ക്കാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട്..; ഉണ്ണി മുകുന്ദനോട് സന്തോഷ് പണ്ഡിറ്റ്

ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. ഉണ്ണി മുകുന്ദന്‍ ഫിലിംസ് നിര്‍മ്മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ ചിത്രത്തില്‍ അഭിനയിച്ചിട്ട് പ്രതിഫലം നല്‍കിയില്ലെന്ന് ആരോപണവുമായി നടന് ബാല രംഗത്തെത്തിയിരുന്നു. പിന്നാലെ ബാലയ്ക്ക് പ്രതിഫലം നല്‍കിയെന്ന് വ്യക്തമാക്കുന്ന തെളവുകളുമായി ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി.

പ്രസ് മീറ്റിലാണ് ഉണ്ണി മുകുന്ദന്‍ ബാലയ്ക്ക് 2 ലക്ഷം രൂപ നല്‍കിയതിന്റെ തെളിവുകള്‍ പുറത്തുവിട്ടത്. ഫെയ്‌സ്ബുക്കിലും താരം തെളിവുകള്‍ പങ്കുവച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സന്തോഷ് പണ്ഡിറ്റ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘പൊളിച്ചു dear..Keep it up.. ഈ statement ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്.. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു..”

”വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. All the best dear” എന്നാണ് സന്തോഷ് പണ്ഡിറ്റ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കുറിച്ചത്. പിന്നാലെ സന്തോഷിന്റെ പ്രതികരണം ശരി വച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.

ഷഫീക്കിന്റെ സന്തോഷത്തിലേക്ക് ഉണ്ണി മുകുന്ദന്‍ തന്നെയാണ് ബാലയെ സജസ്റ്റ് ചെയ്തത്. സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് ബാല പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്‍കി എന്നാണ് ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ