സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ എന്ന് താലിബാന്‍ അനുകൂല പോസ്റ്റ്; വായടപ്പിക്കുന്ന മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്

അധികാരം താലിബാന്‍ ഭീകരര്‍ പിടിച്ചെടുത്തതോടെ അഫ്ഗാനില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. പന്ത്രണ്ട് വയസുമുതലുള്ള പെണ്‍കുട്ടികളെ വീടുകയറി പിടിച്ചുകൊണ്ട് പോകുന്നതായും ബുര്‍ഖ ധരിക്കാത്ത സ്ത്രീകളെ വെടിവച്ചുകൊല്ലുന്നതും അടക്കമുള്ള ക്രൂരതകള്‍ പുറത്തുവരുമ്പോഴും താലിബാന്‍ ഭരണത്തെ പിന്തുണയ്ക്കുന്നവര്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമുണ്ട്.

ഇപ്പോഴിതാ താലിബാന്‍ നടത്തുന്ന ക്രൂരതകളെ കുറിച്ചുള്ള ഒരു മാധ്യമ റിപ്പോര്‍ട്ട് സന്തോഷ് പണ്ഡിറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിനു താഴെയായി താലിബാനെ അനുകൂലമായ ഒരു അഭിപ്രായപ്രകടനവുമായി ഒരാള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ആ വ്യക്തിയ്ക്ക് കൃത്യമായ മറുപടി കൊടുത്തിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്.

‘ലോക രാജ്യങ്ങള്‍ അവരുടെ ഭരണത്തെ സസൂക്ഷ്മം വീക്ഷികുന്നുണ്ട് . അല്‍ ജസീറ അടക്കം ഉള്ള ചാനലുകള്‍ അവിടത്തെ ചലനങ്ങള്‍ ലൈവായി പുറം ലോകം എത്തിക്കുന്നുമുണ്ട് . ഒരു കൂട്ട ഹത്യ നടന്നതായി എവിടെയും കേട്ടില്ല. അവിടെ സമാധാനം പുലരുന്നെങ്കില്‍ പുലരട്ടെ നമുക്ക് കാത്തിരിക്കാം ‘ – എന്നായിരുന്നു വിമര്ശകന്റെ കമന്റ്. ഇതിനു താരം നല്‍കിയ മറുപടിയിങ്ങനെ.. ‘ഇങ്ങനെയും സമാധാനം പുലരും എന്ന് മനസ്സിലായി . കേരളത്തിലും ഇതുപോലെ ഭാവിയില്‍ താലിബാന്‍ ഭരണം ആകും താങ്കള്‍ ആഗ്രഹിക്കുന്നത്.’

Latest Stories

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...

അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയോ? ; ചർച്ചയായി സോഷ്യൽ മീഡിയ പോസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിലെ മാറ്റങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍; സംയുക്ത സമരം നാളെ മുതല്‍

ഉറക്കം ഇല്ലാതെ അന്ന് കിടന്നു, രോഹിത് അങ്ങനെയാണ് അന്ന് സംസാരിച്ചത്; ശിവം ദുബെ പറയുന്നത് ഇങ്ങനെ