ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല: സന്തോഷ് പണ്ഡിറ്റ്

പ്രണയ ദിനത്തില്‍ സന്തോഷ് പണ്ഡിറ്റ് പങ്കുവെച്ച വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ശരിയായ കമ്യൂണിക്കേഷന്‍ ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകരുവാന്‍ കാരണമെന്നും പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കുമെന്നും പണ്ഡിറ്റ് പറയുന്നു.

സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

‘പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല .

ശരിയായ communication ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകര്‍ക്കുവാന്‍ കാരണം . പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും . നിര്‍ണായക ഘട്ടങ്ങളില്‍ ഫോണ്‍ എടുക്കാത്തതും സംശയങ്ങള്‍ക്ക് കാരണം ആകുന്നു .
Love is like a glass, easy to break. But hard to repair. So be careful.

പ്രണയം ഒരു glass പോലെയാണ് . എളുപ്പം തകരാം . പക്ഷെ ഒരിക്കല്‍ തകര്‍ന്നാല്‍ അത് ശരിയാക്കി എടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് .

സൗന്ദര്യം കണ്ണിനെ ആകര്‍ഷിക്കുന്നു . എന്നാല്‍ വ്യക്തിത്വത്തെ ഹൃദയത്തെ ആകര്‍ഷിക്കുന്നു . നല്ല സ്വഭാവവും , അച്ചടക്കവും , ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക . നിങ്ങള്‍ ഹാപ്പി ആകും .

നമ്മുടെ ചില ആവശ്യങ്ങള്‍ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത് , എന്നാല്‍ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്‌നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാന്‍ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക .Love means to consider others.

(വാല്‍കഷ്ണം .. ഈ ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല . എന്നാല്‍ മോശം കാമുകിയെ /കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താല്‍ എത്രയോ പേരെ അവരുടെ കാമുകനോ , കാമുകിയോ കൊന്നിട്ടുണ്ട് . അതിനാല്‍ കാമുകിയും , കാമുകനും ഇല്ലങ്കില്‍ അത്രയേ ഉള്ളൂ . എന്നാല്‍ കുരുത്തം കേട്ടവര്‍ ആണെങ്കില്‍ നമ്മള്‍ തീര്‍ന്നു . Be careful)
By Santhosh Pandit (B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )’

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ