മദ്യം വാങ്ങുന്ന ആളുകളുടെ വരിയേക്കാൾ സുരക്ഷിതം ആണ് ആരാധനാലയങ്ങളും സ്കൂളും: സന്തോഷ് പണ്ഡിറ്റ്

കേരളത്തിൽ മദ്യശാല തുറന്നതിനെ വിമർശിച്ച് സന്തോഷ് പണ്ഡിറ്റ്  . മദ്യശാലകൾ പൂർണമായും തുറന്നതുപോലെ ആരാധനാലയങ്ങളും , സ്കൂളുകളും തുറക്കണം എന്നാണു തന്റെ അഭിപ്രായമെന്ന് സോഷ്യൽ മീഡിയ പോസ്റ്റിൽ പണ്ഡിറ്റ് പറയുന്നു.

പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം

കേരളത്തിൽ മദ്യം എല്ലായിടത്തും കിട്ടുകയും , മദ്യശാലകൾ പൂർണമായും തുറന്നല്ലോ . അതുപോലെ ആരാധനാലയങ്ങളും , സ്കൂളുകളും തുറക്കണം  എന്നാണു എന്റെ അഭിപ്രായം .

കൃത്യമായ അകലം പാലിച്ചു മദ്യം വാങ്ങാം എങ്കിൽ കൃത്യമായ അകലം പാലിച്ചു ആരാധനാലയങ്ങളിലും , സ്കൂളുകളിലും   അനുമതി കൊടുക്കുന്നതിൽ  എന്താണ് തെറ്റ് ?

കുളിച്ചു ശരീര ശുദ്ധി വരുത്തിയിട്ടാണ് ഭൂരിഭാഗവും  ഭക്തന്മാർ ക്ഷേത്രത്തിലും , പള്ളിയിലും ഒക്കെ പോകുന്നത് .സ്കൂളിൽ പോകുന്ന കുട്ടികളും ഭൂരിഭാഗവും  കുളിക്കാറുണ്ട് . എന്നാൽ  മദ്യം വാങ്ങാൻ Q നിൽക്കുന്ന ആളുകൾ എല്ലാവരും കുളിച്ചു ദേഹ ശുദ്ധി വരുത്താറില്ല . അങ്ങനെ നോക്കുമ്പോൾ മദ്യം വാങ്ങുന്ന ആളുകളുടെ  വരിയേക്കാൾ സുരക്ഷിതം ആണ് ആരാധനാലയങ്ങളും സ്കൂളും. എല്ലാവരും ചിന്തിക്കുക .

മദ്യഷാപ്പു തുറന്നതു പോലെ ഉടനെ  ആരാധനാലയങ്ങളും  , സ്കൂൾ കൂടി  തുറക്കും എന്ന് കരുതുന്നു .

അതുപോലെ കല്യാണം , മരണം , മറ്റു വിശേഷങ്ങൾ , ആഘോഷങ്ങൾ , പൊതു ചടങ്ങുകൾ  എന്നിവക്കും സാമൂഹിക അകലം പാലിച്ചാൽ “മദ്യ ഷോപ്പിലെ പോലെ ” എത്ര പേർക്കും പങ്കെടുക്കാം എന്നും പുതിയ സർക്കാർ തീരുമാനം ഉണ്ടാകണം എന്നും അപേക്ഷിക്കുന്നു . കൂടെ എല്ലാ ഷോപ്പുകളും , എല്ലാ നമ്പർ ബസുകളും എല്ലാ ദിവസവും ഓടാം എന്നും , ശനി , ഞായർ ദിവസത്തെ ലോക്ക് ഡൌൺ ഒഴിവാക്കുവാനും മെൽ നടപടി ഉടനെ എടുക്കും എന്നും പ്രതീക്ഷിക്കുന്നു .

(വാൽകഷ്ണം ….കൊറോണാ വാക്സിൻ കൂടി ബീവറേജ് വഴി കൊടുത്താൽ  പോരായിരുന്നോ…..? ഒരു വെടിക്ക് രണ്ടു പക്ഷി . കുറെ പേർക്ക് വാക്‌സിനേഷൻ നടന്നു കഴിയുമായിരുന്നു .)

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍