പരിഹാരം ഒന്നേയുള്ളു! ' മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്നാടിന് വിട്ടു കൊടുക്കുക, അവര്‍ പുതിയ ഡാം പണിയും'

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നടന്‍ പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള നിരവധിയാളുകള്‍ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും, തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ ഡാം ഉടനെ പണിയും എന്ന് കരുതാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം.

പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രായോഗികമായി എന്തെങ്കിലും നടക്കുമെന്ന് ഞാന്‍ കരുതുന്നില്ല .സ്‌കൂള്‍ ബസ് അപകടത്തില്‍ പെടുമ്പോള്‍ വണ്ടിയുടെ ഫിറ്റ്‌നസ് ഉറപ്പാക്കുക. എവിടെയെങ്കിലും വലിയ കെട്ടിടം കത്തിയ ഒരാഴ്ച ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉറപ്പാക്കുക. സ്ത്രീധനത്തിന് പേരില്‍ ഏതെങ്കിലും പെണ്‍കുട്ടി ആത്മഹത്യ ചെയ്താല്‍ ഒരാഴ്ച സ്ത്രീധനത്തിനെതിരെ പ്രതിഷേധിക്കുക. പ്രളയം വന്നതിനു ശേഷം Gadgill report, Kasthuri Rangan report ചര്‍ച്ച ചെയ്യുക . അങ്ങനെ തുടങ്ങി കുറെ കലാപരിപാടികള്‍ ആണ് ഇവിടെ നടക്കുന്നത് .എവിടെയെങ്കിലും എന്തെങ്കിലും അപകടം സംഭവിക്കുന്നതിന് മുന്‍പ് കുറെ യോഗം ചേരും , സംഭവിച്ചു കഴിയുമ്പോള്‍ ദുഃഖം ആദരാഞ്ജലികള്‍, പിന്നെ ഒരു അന്വേഷണ കമ്മീഷന്‍.( അതിന് കുറച്ചു കോടികള്‍ കത്തിക്കും . അത്രതന്നെ . )ഇതിന്റെ പരിഹാരം ഒന്നേയുള്ളു ,മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ചില ജില്ലകള്‍ തമിഴ്‌നാടിന് വിട്ടു കൊടുക്കുക .

അതോടെ ആ ജില്ലക്കാരുടെ സുരക്ഷക്കായി അവര്‍ പുതിയ ഡാമും പണിയും ,തമിഴ് നാട്ടിലെ അഞ്ചു ജില്ലകള്‍ സമ്പുഷ്ടം ആകുകയും ചെയ്യും .ലോകത്തിന്റെ ഏതുകോണിലുള്ളവരെയും ‘save’ചെയ്യുവാന്‍ കഷ്ടപ്പെട്ട് നടക്കുന്നവര്‍ ഇനിയെങ്കിലും സ്വയം ‘save’ ചെയ്യാന്‍ ശ്രമിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും , തമിഴ്‌നാടിനു വെള്ളവും കിട്ടുവാന്‍ പുതിയ Dam ഉടനെ പണിയും എന്ന് കരുതാം .(വാല്‍കഷ്ണം .. ഇനി പുതിയ ഡാം പണിയുകയാണെങ്കില്‍ ഒന്നുകില്‍ ആ ജോലി തമിഴ്‌നാടിനെയോ , കേന്ദ്രത്തെ കൊണ്ടോ ചെയ്യിക്കുക .

അല്ലെങ്കില്‍ പാലാരിവട്ടം പാലം, കോഴിക്കോട് ksrtc ടെര്‍മിനല്‍ന്റെ അവസ്ഥ ആകില്ല എന്ന് ഉറപ്പു വരുത്തുക .ഇപ്പോഴാണേല്‍ മഴക്കാലത്ത് പേടിച്ചാല്‍ മതി.. ‘ചിലര്‍’പുതിയ ഡാം കെട്ടിയാല്‍ ആജീവനാന്തം ആ ജില്ലക്കാര്‍ ഭയന്ന് ജീവിക്കേണ്ടി വരും .)By Santhosh Pandit (മറയില്ലാത്ത വാക്കുകള്‍ , മായമില്ലാത്ത പ്രവര്‍ത്തികള്‍ , ആയിരം സാംസ്‌കാരിക നായകന്മാര്‍ക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ