സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ ഞാന്‍ വടി ആകും, ഈ സിനിമ എനിക്ക് ജീവവായു തന്നു: സന്തോഷ് കീഴാറ്റൂര്‍

ആദ്യമായി മരിക്കാത്ത കഥാപാത്രം അവതരിപ്പിച്ച സന്തോഷത്തില്‍ നടന്‍ സന്തോഷ് കീഴാറ്റൂര്‍. സിനിമയില്‍ പെട്ടെന്ന് മരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു പോയ ഒരു നടനാണ് സന്തോഷ് കീഴാറ്റൂര്‍. നടന്‍ വേഷമിട്ട ഒട്ടുമിക്ക സിനിമകളിലും മരിക്കാനായിരുന്നു സന്തോഷിന്റെ വിധി.

വിക്രമാദിത്യന്‍, പുലിമുരുകന്‍, കമ്മാരസംഭവം, കാവല്‍ എന്നിങ്ങനെ മിക്ക സിനിമകളിലും ഒരേ ടൈപ്പ് കഥാപാത്രങ്ങളാണ് സന്തോഷ് ചെയ്തിട്ടുള്ളത്. എന്നാല്‍ മരിക്കാത്ത കഥാപാത്രം ലഭിച്ച സന്തോഷത്തിലാണ് സന്തോഷ് കീഴാറ്റൂര്‍. കള്ളന്‍ ഡിസൂസ എന്ന കണ്ടതിന് ശേഷമുള്ള നടന്റെ വീഡിയോയാണ് വൈറലാകുന്നത്.

സന്തോഷ് കീഴാറ്റൂരിന്റെ കഥാപാത്രം മരിക്കില്ല എന്ന് മാത്രമല്ല, സിനിമ തീരുന്നതുവരെ സജീവസാന്നിധ്യമായി ഉണ്ട് താനും. ”എനിക്ക് ഒരു ജീവവായു തന്നു. സാധാരണ ഭാര്യക്കൊപ്പം സിനിമ കാണാന്‍ പോകുമ്പോള്‍ സങ്കടപ്പെടും. സിനിമ തുടങ്ങി കുറച്ച് കഴിയുമ്പോള്‍ തന്നെ ആള് വടിയാകും”എന്നാണ് നടന്‍ പറയുന്നത്.

സുരഭി ലക്ഷ്മി ആണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”ഇന്ന് സന്തോഷേട്ടന്റെ വെഡ്ഡിംഗ് ആനിവേഴ്സറിയാണ്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ കണ്ടിട്ട് വരികയാണ്” എന്നാണ് സുരഭി പറയുന്നത്. സന്തോഷേട്ടന്‍ മരിക്കാത്ത സിനിമ എന്ന ടാഗ്ലൈനോട് കൂടിയാണ് സിനിമ പോകുന്നത്’ എന്നും സുരഭി പറയുന്നു.

”മൂപ്പര് മരിക്കാത്ത പടമോ ഞാന്‍ വിശ്വസിക്കൂല്ല” എന്നിങ്ങനെയുള്ള കമന്റുകളും വീഡിയോക്ക് താഴെ വരുന്നുണ്ട്. ”പടം കണ്ട് വിശ്വസിക്കൂ” എന്ന മറുപടിയാണ് സുരഭി നല്‍കുന്നത്. സൗബിന്‍ ഷാഹിര്‍ ആണ് കള്ളന്‍ ഡിസൂസയില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ