വാഹനാപകടത്തിന്റെ സമയത്ത് ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചോ എന്ന് സംശയം, അമ്മ നടപടി എടുക്കണമെന്ന് സംവിധായകന്‍

ഗായത്രി സുരേഷിനെതിരെ ‘അമ്മ’ സംഘടന നടപടിയെടുക്കണമെന്ന ആവശ്യപ്പെട്ട് സംവിധായകനും നിര്‍മാതാവുമായ് ശാന്തിവിള ദിനേശ്. വാഹനാപകടം നടക്കുന്ന സമയത്ത് നടിയും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് തനിക്കു സംശയമുണ്ടെന്നും ശാന്തിവിള പറയുന്നു. നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വണ്ടിയിടിച്ച് നിര്‍ത്താതെ പോയി എന്ന ഗായത്രിയുടെ വിശദീകരണവും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി.

ശാന്തിവിള ദിനേശിന്റെ വാക്കുകള്‍:

സിനിമാക്കാരെക്കുറിച്ച് പ്രത്യേകിച്ച് നടികളെക്കുറിച്ച് എന്തെല്ലാം കഥകളാണ് സമൂഹമാധ്യമങ്ങളില്‍ വരുന്നത്. സത്യവുമായി ബന്ധമില്ലാത്ത മോശം കഥകള്‍ ഇത്തരക്കാര്‍ പടച്ചുവിടാറുണ്ട്. സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും.

അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആരാണെങ്കിലോ അത്‌ െചയ്താല്‍ അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു േവണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. അപ്പോള്‍ കുറെ മാറ്റങ്ങള്‍ ഉണ്ടാകും.

ഇത്രയും പറയാന്‍ കാര്യമുണ്ട്, ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്‌നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ട്.

Latest Stories

ദൈവത്തിന്റെ പോരാളികൾക്ക് ഇനിയും അവസരം, മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ എത്താനുള്ള വഴികൾ ഇത്; ആ ടീമുകൾക്ക് വേണ്ടി പ്രാർത്ഥനയിൽ ആരാധകർ

വിദ്വേഷ പ്രചാരണം; ബിജെപി ദേശീയാധ്യക്ഷൻ ജെപി നദ്ദ, വിജയേന്ദ്ര, അമിത് മാളവ്യ എന്നിവർക്കെതിരെ കേസ്

ദേഷ്യമല്ല സങ്കടമാണ്, 25 വര്‍ഷമായി നില്‍ക്കുന്ന ഇന്‍ഡസ്ട്രിയില്‍ നിന്നും ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല: കരണ്‍ ജോഹര്‍

ടി20 ലോകകപ്പ് 2024: 'ഗംഭീറിനെ മെന്ററായി നിയമിക്കൂ': വിദേശ ടീമിന് നിര്‍ദ്ദേശവുമായി വരുണ്‍ ആരോണ്‍

അയോധ്യയില്‍ രാമ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടു; കടുത്ത അപമാനം നേരിട്ടു; കോണ്‍ഗ്രസ് വക്താവ് രാധിക ഖേര രാജിവെച്ചു

ടണ്‍ കണക്കിന് സാഹസികത നിറഞ്ഞ എന്റെ ബേബി ഡോള്‍..; കുഞ്ഞുമറിയത്തിന് ആശംസകളുമായി ദുല്‍ഖര്‍

"കങ്കണ C/O അബദ്ധം": പ്രതിപക്ഷത്തെ ആക്രമിക്കുന്നതിനിടെ ആളുമാറി പുലിവാല് പിടിച്ച് കങ്കണ

IPL 2024: ആ രണ്ട് താരങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ല, അവന്മാർ വിഷയമാണ്; സൂര്യകുമാർ യാദവ് പറയുന്നത് ഇങ്ങനെ

ഐപിഎല്‍ 2024: 'അവന്‍ ഇപ്പോള്‍ ശരിയായ ഒരു ബാറ്ററായി മാറി'; പ്രശംസിച്ച് ബ്രെറ്റ് ലീ

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ്..: കങ്കണ