ജാതിയും മതവുമില്ലെങ്കില്‍ പിന്നെന്തിനാണ് ലിസിയെ ലക്ഷ്മിയാക്കിയത്; പ്രിയദര്‍ശനോട് സംവിധായകന്‍

‘കൊറോണ പേപ്പേര്‍സ് എന്ന തന്റെ പുതിയ സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രിയദര്‍ശനെ പുകഴ്ത്തിയും വിമര്‍ശിച്ചും സംവിധായകന്‍ ശാന്തിവിള ദിനേശന്‍ രംഗത്ത് വന്നിരിക്കുകയാണ്.

ദക്ഷിണേന്ത്യയില്‍ ഏത് ഭാഷയില്‍ ഒരു പടം വിജയിച്ചാലും ആരുമറിയാതെ അപ്പോള്‍ തന്നെ അതിന്റെ റൈറ്റ്‌സ് എഴുതി വാങ്ങിക്കും. മലയാളത്തില്‍ മോഹന്‍ലാലിന്റെയും ദിലീപിന്റെയും ഹിറ്റ് സിനിമകളുടെ പകര്‍പ്പവകാശം വാങ്ങി ഹിന്ദിയില്‍ ചെയ്ത് വിജയിപ്പിച്ചു. കാലാപാനി പോലുള്ള സിനിമകള്‍ മാറ്റി നിര്‍ത്തിയാല്‍ പ്രിയദര്‍ശന്‍ ചെയ്തതെല്ലാം പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുകയാണ്.

ഏത് വീഞ്ഞ് കിട്ടിയാലും പുതിയ കുപ്പിയിലാക്കി നമ്മളെ പറ്റിക്കാനാറിയുന്ന ആളാണ്. എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല എന്ന അനാവശ്യ പ്രസ്താവന പ്രിയദര്‍ശന്‍ നടത്തി. പ്രിയദര്‍ശന് രാഷ്ട്രീയമുണ്ടെന്ന് മോഹന്‍ലാലിനോടോ സുരേഷ് ഗോപിയോടോ സ്വകാര്യമായി ചോദിച്ചാല്‍ കൃത്യമായിട്ട് പറയും.

. ജാതിയുണ്ട്. അദ്ദേഹം നല്ല നായര്‍ കുടുംബത്തില്‍ ജനിച്ചതാണ്. ക്രിസ്ത്യാനിയായ ലിസിയെ വിവാഹം കഴിച്ചപ്പോള്‍ അവര്‍ അവരുടെ വിശ്വാസത്തിന് ജീവിക്കട്ടെ ഞങ്ങള്‍ നല്ല ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുമെന്നല്ലേ പറയേണ്ടത്?. താങ്കള്‍ അതല്ലല്ലോ ചെയ്തത്. അവരെ കൊണ്ട് പോയി ദാമോദരന്‍ മാഷുടെ കൂടെ വിട്ട് മലപ്പുറത്ത് കൊണ്ട് പോയി മതം മാറ്റി ലക്ഷ്മി എന്നാക്കി. അതെന്തിനാണ് ചെയ്തത്.

ജാതിയും മതവുമില്ലെങ്കില്‍ ലിസിയെ ലക്ഷ്മിയാക്കിയതെന്തിനാണ്. സ്വകാര്യതയാണെങ്കില്‍ കുഴപ്പമില്ല. പത്രസമ്മേളനത്തില്‍ വന്ന് എനിക്ക് ജാതിയില്ല, മതമില്ല എന്ന വര്‍ത്തമാനങ്ങള്‍ വേണ്ട. അതൊന്നും മലയാളി വിശ്വസിക്കില്ല,’ ശാന്തിവിള ദിനേശന്‍ പറഞ്ഞു.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി