ഫീമെയ്ല്‍ പ്രൊഡ്യൂസറായ ഞാന്‍ അനുഭവിക്കുന്നത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല, മനുഷ്യരായി കണ്ടുകൂടെ: സാന്ദ്ര തോമസ്

പ്രൊഡ്യൂസര്‍ എന്ന നിലയില്‍ താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് സാന്ദ്ര തോമസ്. കംഫര്‍ട്ടബിള്‍ ആയി വര്‍ക്ക് ചെയ്യാന്‍ വേണ്ടി ക്ലോസ് സര്‍ക്കിള്‍ ഉണ്ടാക്കിയാണ് വര്‍ക്ക് ചെയ്യുക. എങ്കിലും ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്, അത് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. എന്തിനാണ് ഈ പണി ചെയ്യുന്നത് എന്ന് പോലും പലപ്പോഴും ചിന്തിക്കാറുണ്ട് എന്നാണ് സാന്ദ്ര പറയുന്നത്.

പണത്തിനപ്പുറം നിര്‍മ്മാതാവിന് സെല്‍ഫ് റെസ്‌പെക്ടും കോണ്‍ഫിഡന്‍സും പ്രധാനം ആണ്. പൈസയുള്ള ഒരുപാട് പേര്‍ സിനിമ ചെയ്യാന്‍ വേണ്ടി വരുന്നു. അവര്‍ വന്ന് ഒരു സിനിമ ചെയ്തങ്ങ് പോവും. കാരണം അവരെക്കൊണ്ട് ചെയ്യാന്‍ പറ്റില്ല. പൈസയുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിനിമ ചെയ്യാന്‍ ഒരു പ്രത്യേക നേക്കും കൂടി വേണം.

അടിമപ്പണി ചെയ്തിട്ട് കാര്യം ഇല്ല. നമ്മള്‍ ചെയ്യുന്ന കാര്യത്തില്‍ നമ്മള്‍ക്കും സന്തോഷവും തൃപ്തിയും അഭിമാനവും ഉണ്ടാവണം. അങ്ങനെ വര്‍ക്ക് ചെയ്തിട്ടേ കാര്യം ഉള്ളൂ. തന്നെ സംബന്ധിച്ചിടത്തോളം സെല്‍ഫ് റെസ്‌പെക്ട് ആണ് ഏറ്റവും പ്രധാനം. അതില്ലാത്ത പണിക്ക് നില്‍ക്കില്ല.

ഓരോ പ്രാവശ്യവും വിചാരിക്കും ആര്‍ട്ടിസ്റ്റിനെ വച്ച് സിനിമ ചെയ്യരുത്, പുതിയ ആള്‍ക്കാരെ വച്ച് മതിയെന്ന്. ഒരു ഫീമെയ്ല്‍ പ്രൊഡ്യൂസറായ താന്‍ അനുഭവിക്കുന്നത് നിങ്ങളോട് പറഞ്ഞ് അറിയിക്കാന്‍ പറ്റില്ല. അത്രയും ബുദ്ധിമുട്ടുകളാണ്. അവരെയും പറയാന്‍ പറ്റില്ല, അവരുടെ മൂഡ് സ്വിംഗ്‌സാണ്.

പലപ്പോഴും എന്തിനാണ് പണി ചെയ്യുന്നതെന്ന് വരെ ആലോചിച്ച് പോവും. അവരും നമ്മളും മനുഷ്യരല്ലേ, എന്തുകൊണ്ട് മനുഷ്യരായിട്ട് കാണുന്നില്ല എന്ന് തോന്നാറുണ്ട്. സിനിമയുടെ പ്രോസസ് എന്‍ജോയ് ചെയ്യുന്ന ആളാണ് താന്‍. എന്നാല്‍ തിയേറ്ററില്‍ സിനിമ കാണാറില്ല എന്നാണ് സാന്ദ്ര തോമസ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ