'ചോലയില്‍ ജോജുവിന് പകരം ആദ്യം സമീപിച്ചത് ലാലിനെ, ഇത്തരം മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ വിളിച്ചതെന്ന് ലാല്‍'-സനല്‍കുമാര്‍ ശശിധരന്‍

പോയ വര്‍ഷത്തെ മലയാള സിനിമകള്‍ക്കുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടിയ “ചോല”യിലെ ജോജു ജോര്‍ജിന്റെ കഥാപാത്രം ചെയ്യാനായി ആദ്യമായി സമീപിച്ചത് നടന്‍ ലാലിനെയായിരുന്നുവെന്ന് സനല്‍കുമാര്‍ ശശിധരന്‍ പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ ഇത്തരമൊരു മ്ലേച്ഛമായ കഥാപാത്രം ചെയ്യാനാണോ തന്നെ വിളിച്ചതെന്ന് ലാല്‍ ചോദിച്ചു. അതൊരു കഥാപാത്രം മാത്രമാണെന്ന് വിശദീകരിച്ചിട്ടും അത് ചെയ്യാന്‍ പറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ലാല്‍. എന്നാല്‍ അതുപോലൊരു കഥാപാത്രത്തെപ്പറ്റി തനിക്ക് ആലോചിക്കാനേ പറ്റില്ലെന്നാണ് ലാല്‍ പറഞ്ഞതത്രെ.
“അപ്പോള്‍ ഞാന്‍ സ്‌ക്രിപ്റ്റിനെ പറ്റി അഭിപ്രായം ചോദിച്ചു. നിങ്ങള്‍ എന്നെ ഇങ്ങനെ ആലോചിച്ച സ്ഥിതിക്ക് എനിക്ക് അതിനെ കുറിച്ചും അഭിപ്രായമൊന്നുമില്ലാ എന്നായിരുന്നു മറുപടി. അങ്ങനെയാണ് ജോജുവുമായി ഈ വിഷയം സംസാരിക്കുന്നത്. കഥ കേട്ടപാടെ വേഷം ചെയ്യാമെന്ന് ജോജു ഏല്‍ക്കുകയും ചെയ്തു. നിമിഷാ സജയനും സഹകരിക്കാമെന്നേറ്റു. ഇവരുടെയൊക്കെ സൗന്ദര്യം എന്നു പറയുന്നത് ചെയ്യുന്ന ജോലിയോടുള്ളആത്മ സമര്‍പ്പണമാണ്.”- സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു.

ചോലയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. ലാല്‍ ഒഴിവാക്കിയ വേഷം ചെയ്ത ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള അവാര്‍ഡു ലഭിച്ചു. ചോലയിലെ അഭിനയം കൂടി പരിഗണിച്ചാണ് നിമിഷ സജയനെ മികച്ച നടിയായി ജൂറി തെരഞ്ഞെടുത്തതും. ഒഴിവു ദിവസത്തെ കളി, എസ് ദുര്‍ഗ എന്നീ സിനിമകള്‍ക്ക് ശേഷം സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ചോല.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍