മരിക്കും വരെ ജോലി ചെയ്യണമെന്ന് തോന്നിയിട്ടില്ല, സിനിമയോടുള്ള പാഷന്‍ കുറഞ്ഞു, അഭിനയമല്ല എന്റെ പാഷന്‍: സന അല്‍ത്താഫ്

നടന്‍ ഹക്കീം ഷാജഹാന്റെയും നടി സന അല്‍ത്താഫിന്റെയും വിവാഹവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നു. ആഘോഷങ്ങളൊന്നും ഇല്ലാതെ രജിസ്റ്റര്‍ ചെയ്തു കൊണ്ടായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയില്‍ അഭിനയിക്കുന്നതിനോട് താല്‍പര്യമില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സന ഇപ്പോള്‍.

വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സന സംസാരിച്ചത്. സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യണമെന്നോ തോന്നിയിട്ടില്ല. ഒടിയന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല എന്നാണ് സന പറയുന്നത്. എന്നാല്‍ നല്ല കഥാപാത്രം ലഭിക്കുകയാണെങ്കില്‍ സിനിമയിലേക്ക് മടങ്ങി വരും എന്നും സന വ്യക്തമാക്കി.

”സ്‌കൂള്‍ പഠന കാലത്താണ് നായികയാകുന്നത്. മലയാളത്തിലും തമിഴിലും സിനിമകള്‍ ആയതോടെ പഠനം പാളം തെറ്റുമെന്ന് തോന്നി. ഒപ്പം സിനിമയോടുള്ള താല്‍പര്യവും കുറഞ്ഞു. സിനിമ കരിയറാക്കണമെന്നോ മരിക്കും വരെ ചെയ്യേണ്ട ജോലി ആണെന്നോ തോന്നിയിട്ടില്ല. അഭിനയം അല്ല പാഷന്‍ എന്നും മനസിലായി ഒടിയന് ശേഷം സിനിമയില്‍ അഭിനയിച്ചിട്ടില്ല.”

”സിനിമയിലേക്ക് മടക്കമില്ല എന്നതിന് അര്‍ഥമില്ല. അത്ര ഗംഭീരമായ കഥാപാത്രം വന്നാല്‍ അപ്പോള്‍ ആലോചിക്കാം. സിനിമ വിട്ടതോടെ പഠനത്തില്‍ കൂടുതല്‍ സജീവമായി. എസിസി റാങ്കോടെ പാസ് ആയി. ജോലി കിട്ടിയതോടെ പിന്നെ അതായി ലോകം. അതിനിടെ ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു.”

”ഞാന്‍ തന്നെ നിര്‍മിച്ച ഒരു മ്യൂസിക് വീഡിയോയിലും വേഷമിട്ടു” എന്നാണ് സന അല്‍ത്താഫ് പറയുന്നത്. ‘വിക്രമാദിത്യന്‍’ എന്ന ചിത്രത്തിലൂടെയാണ് സന അഭിനയരംഗത്ത് എത്തുന്നത്. മറിയം മുക്ക്, റാണി പദ്മിനി, ബഷീറിന്റെ പ്രേമലേഖനം എന്നിവയാണ് സനയുടെ മലയാള സിനിമകള്‍. ചെന്നൈ 600028 ll: സെക്കന്‍ഡ് ഇന്നിങ്‌സ്, ആര്‍കെ നഗര്‍, പഞ്ചാരാക്ഷരം എന്നിവയാണ് സനയുടെ തമിഴ് ചിത്രങ്ങള്‍.

Latest Stories

ആലപ്പുഴയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ സ്പാന്‍ തകര്‍ന്നുവീണു; വെള്ളത്തില്‍ വീണ ഒരാളുടെ മൃതദേഹം കണ്ടെത്തി

കന്യാസ്ത്രീകളുടെ മോചനത്തിന് നന്ദി; ബിജെപി ഓഫീസില്‍ കേക്കുമായി ക്രൈസ്തവ നേതാക്കള്‍

IND vs ENG: "സൂപ്പർമാൻ ഫ്രം ഇന്ത്യ"; ഇന്ത്യയുടെ ചരിത്ര വിജയത്തിൽ പ്രതികരണവുമായി സച്ചിൻ ടെണ്ടുൽക്കർ

'ഗുരുക്കന്മാര്‍ പറഞ്ഞുകൊടുക്കുന്നതില്‍ എന്താണ് തെറ്റ്?'; അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങളെ ന്യായീകരിച്ച് മുകേഷ് എംഎല്‍എ

അടൂരിന്റെ പരാമര്‍ശം കേസെടുക്കാവുന്ന കുറ്റം; നടക്കുന്നത് പഴയ ഫ്യൂഡല്‍ വ്യവസ്ഥകളെ പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളെന്ന് കെ രാധാകൃഷ്ണന്‍ എംപി

ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടിക: ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റിന് ശേഷം ഇങ്ങനെ

നിർമാണത്തിലിരിന്ന പാലത്തിന്റെ സ്പാൻ തകർന്ന് അപകടം; കാണാതായ തൊഴിലാളികളിൽ ഒരാൾ മരിച്ചു

'നമുക്കൊരു വൈകുന്നേരം ഒന്നിച്ചുകൂടാം', മോഹൻലാലിന്റെ അഭിനന്ദന സന്ദേശത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

IND vs ENG: അതെ... സിറാജ്, നിങ്ങളൊരു യഥാർത്ഥ പോരാളിയാണ്; ഓവലിൽ ജയം പിടിച്ചുപറിച്ച് ഇന്ത്യ

IND vs ENG: "ജോലിഭാരം അല്ല"; ബുംറയുടെ അഭാവത്തിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ബിസിസിഐ ഉദ്യോഗസ്ഥൻ