തെറ്റായ പല തീരുമാനങ്ങളും എടുത്തിരുന്നു; പല  കാര്യങ്ങളും തീര്‍ന്നു എന്നു തോന്നിയിടത്തു നിന്നാണ് വീണ്ടും തുടങ്ങിയത്: സംയുക്ത മേനോന്‍

സിനിമയിലെ തുടക്കകാലത്ത്  തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്ന്  നടി സംയുക്ത മേനോന്‍. അത്തരം തീരുമാനങ്ങള്‍ എടുത്തതില്‍ ഇന്ന് സങ്കടമില്ലെന്നും കാരണം ആ തീരുമാനങ്ങളും അതിന്റെ ഫലവും ആണ് ഇന്ന്  ഇന്നത്തെ “ഞാൻ”  ഉണ്ടാകാന്‍ കാരണമെന്നും സംയുക്ത പറയുന്നു.

‘എന്റെ ജീവിതത്തില്‍ പല പ്രധാന കാര്യങ്ങളും തീര്‍ന്നു എന്നു തോന്നിയിടത്തു നിന്നാണ് വീണ്ടും തുടങ്ങിയത്. ആദ്യ സിനിമ നല്ലതായിരുന്നില്ല. അതുകൊണ്ട് ഇനി സിനിമ വേണ്ട എന്നു ഞാന്‍ തീരുമാനിച്ചു. നാലു മാസത്തോളം ഒരു സിനിമയും കമ്മിറ്റ് ചെയ്തില്ല. പകരം യാത്ര പോയി.

എന്നാൽ  ആ കുട്ടി ശ്രമിച്ചു, വിജയിക്കാനായില്ല എന്നു ചുറ്റുമുള്ളവര്‍ വിലയിരുത്തുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് വിജയത്തില്‍ കുറഞ്ഞ് ഒന്നും മതിയാകുമായിരുന്നില്ല. സാമ്പത്തിക നില സുരക്ഷിതമായി കൊണ്ടുപോകണം  തിരികെ വന്നയുടന്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തു. അതിന് ശേഷം ആണ് ‘ലില്ലി ചെയ്യുന്നത്.

അതിന് വേണ്ടി സ്പാനിഷ് കൊറിയന്‍ റഫറന്‍സ് സിനിമകള്‍ കണ്ടു. ഇതുപോലെ നല്ല സിനിമകളുടെ ഭാഗം ആകണം എന്ന തോന്നല്‍ ഉണ്ടായി. സിനിമയെ ഞാന്‍ ശരിക്കും സ്‌നേഹിച്ചു തുടങ്ങി,’ സംയുക്ത പറഞ്ഞു.

Latest Stories

ഇന്റിമേറ്റ് സീനുകളില്‍ അഭിനയിച്ചപ്പോള്‍ ദുരനുഭവം ഉണ്ടായി..; വെളിപ്പെടുത്തി മനീഷ കൊയ്‌രാള

'വഴക്ക്' തന്റെ സൂപ്പർതാര കരിയറിൽ ഒരു കല്ലുകടിയാവുമെന്ന് ടൊവിനോ; സിനിമ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല; ആരോപണങ്ങളുമായി സനൽ കുമാർ ശശിധരൻ

ഭാഷ കൊണ്ടല്ല മറ്റൊരു കാരണം കൊണ്ടാണ് ആ ഇൻഡസ്ട്രിയുമായി പൊരുത്തപ്പെടാൻ കഴിയാത്തത്: സംയുക്ത

മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല; തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടിയുണ്ടാകുമെന്ന് രാഹുല്‍ ഗാന്ധി

നീ പോടാ, ഈ തെമ്മാടിയെ സംസാരിക്കാന്‍ അനുവദിക്കരുത്; പെണ്ണുംമ്പിള്ളേ മര്യാദയ്ക്ക് സംസാരിക്കണം; ചാനല്‍ ചര്‍ച്ചയില്‍ നേരിട്ട് ഏറ്റുമുട്ടി ക്ഷമയും ശ്രീജിത്ത് പണിക്കരും, വീഡിയോ വൈറല്‍

മുടക്കുമുതല്‍ തിരിച്ചുകിട്ടി, പക്ഷെ തിയേറ്ററില്‍ ദയനീയ പരാജയം; വിഷു റിലീസില്‍ പാളിപ്പോയ 'ജയ് ഗണേഷ്', ഇനി ഒ.ടി.ടിയില്‍

കിരീടവും ചെങ്കോലുമില്ലാത്ത മനുഷ്യൻ; മലയാളത്തിന്റെ ഒരേയൊരു ലോഹിതദാസ്

ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല, വിരമിക്കല്‍ പ്രഖ്യാപിച്ച് കിവീസ് വെടിക്കെട്ട് ബാറ്റര്‍

ആഭ്യന്തര ക്രിക്കറ്റ് കളിച്ചാല്‍ മാത്രം അകത്ത്, സമ്മതിച്ച് സൂപ്പര്‍ താരം; കളി ബിസിസിഐയോടോ..!

ഒടുവില്‍ അരവിന്ദ് കെജ്രിവാള്‍ പുറത്തേക്ക്; ജൂണ്‍ ഒന്ന് വരെ ഇടക്കാല ജാമ്യം; തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങാന്‍ കോടതി അനുവാദം