തിരിച്ചുവരവിനായി ഇത്രയും നാള്‍ കാത്തിരുന്നതെന്തിന്, 'സത്യം പറഞ്ഞാ വിശ്വസിക്കുവോ'യുടെ പ്രത്യേകത; തുറന്നു പറഞ്ഞ് സംവൃത സുനില്‍

ബിജുമേനോന്‍ നായകനായി ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് മടങ്ങിയെത്തുകയാണ് നടി സംവൃത സുനില്‍. എന്ത് കൊണ്ട് തിരിച്ചുവരാന്‍ തീരുമാനിച്ചുവെന്നും ആ തിരിച്ചുവരവിന് എന്തിന് “സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ” എന്ന ചിത്രം തിരഞ്ഞെടുത്തു എന്നും മീഡിയ വണ്ണുമായുള്ള അഭിമുഖത്തില്‍ സംവൃത പറയുന്നു.

“സിനിമാ മേഖലയില്‍ നിന്ന് മാറി നിന്നപ്പോള്‍ പോലും നല്ല ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നു. ഇന്ന് സിനിമ എത്രയോ മാറിയിരിക്കുന്നു. വളരെ ചെറിയ കഥയാണെങ്കിലും രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ പിടിച്ചു നിര്‍ത്താന്‍ ഈ സിനിമകള്‍ക്ക് സാധിക്കുന്നു. അത് കൊണ്ട് തന്നെ പല സിനിമകള്‍ കാണുമ്പോഴും ഞാനും ഇതിന്റെ ഭാഗമായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നു. അതില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോയുടെ സംവിധായകന്റെ ആദ്യ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയും തിരക്കഥാകൃത്തിന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയുമെല്ലാം. അതുകൊണ്ട് തന്നെ, ഇതുപോലൊരു ടീമില്‍ നിന്ന് മികച്ച രീതിയിലുള്ള ഒരു സിനിമയില്‍ ഭാഗമാവാന്‍ സാധിച്ചതിനാലാണ് പ്രധാനമായും സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ തിരഞ്ഞെടുക്കാന്‍ കാരണം.” സംവൃത പറയുന്നു.

പ്രണയവും കുടുംബവും കോര്‍ത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംവൃത സുനിലാണ് നായിക. ഒരിടവേളയ്ക്കു ശേഷം സംവൃത മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്.ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ് സംവൃത അവതരിപ്പിക്കുന്നത്.

അലന്‍സിയര്‍, സൈജു കുറുപ്പ്, സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ദിനേശ് പ്രഭാകര്‍, മുസ്തഫ, ബീറ്റോ, ശ്രീലക്ഷ്മി, ശ്രുതി ജയന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയുമൊരുക്കിയ സജീവ് പാഴൂരാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയേറ്റേഴ്‌സ് എന്നിവയുടെ ബാനറില്‍ രമാദേവി, സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ഷഹനാദ് ജലാല്‍. ജൂലൈ 12 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു