എന്റെ വെള്ളമുടിയിഴകള്‍ കണ്ട് പേടിച്ചത് അച്ഛനാണ്: കാരണം തുറന്നുപറഞ്ഞ് സമീറ റെഡ്ഡി

ബോളിവുഡ് നടി സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. സമീറ തന്റെ നരച്ച മുടിയും തടിച്ച ശരീര പ്രകൃതിയുമെല്ലാം ഒരു മേക്കപ്പും കൂടാതെ വെളിപ്പെടുത്തിയത് ഒരുപാട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇവര്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ ബോഡി ഷെയ്മിങ്ങിന് ഇരയായവര്‍ക്ക് ആത്മധൈര്യം നല്‍കുന്നവയായിരുന്നു. ഇപ്പോഴിതാ തന്റെ മുടി നരച്ചു തുടങ്ങിയ സമയത്തെ ആച്ഛന്റെ ആശങ്കകളെക്കുറിച്ച് പങ്കുവച്ചിരിക്കുകയാണ് താരം.

എന്തുകൊണ്ടാണ് നിന്റെ നരച്ച മുടികള്‍ കറുപ്പിക്കാത്തത് എന്ന് എന്റെ അച്ഛന്‍ എന്നോടു ചോദിച്ചു. ആളുകള്‍ എന്നെ വിധിക്കുമെന്ന് അച്ഛന്‍ ആശങ്കപ്പെട്ടിരുന്നു. പക്ഷേ അങ്ങനെ വിലയിരുത്തിയാല്‍ തന്നെ എന്താണ് പ്രശ്‌നം, അതുകൊണ്ട് ഞാന്‍ പ്രായമായെന്നാണോ, അതോ കാണാന്‍ കൊള്ളില്ലെന്നോ എന്നായിരുന്നു എന്റെ മറുപടി.,എപ്പോള്‍ കളര്‍ ചെയ്യണമെന്ന് തോന്നുന്നോ അപ്പോള്‍ മാത്രമേ ചെയ്യൂ.

പഴയ ചിന്താഗതികള്‍ തകര്‍ത്താല്‍ മാത്രമേ മാറ്റങ്ങളെ അംഗീകരിക്കാനാവൂ.പരസ്പരം തിരിച്ചറിയാനായാല്‍ ആത്മവിശ്വാസമുണ്ടായാല്‍ പിന്നെ മുഖംമൂടിക്കുള്ളില്‍ ഒളിക്കേണ്ടിവരില്ല. എന്റെ അച്ഛന് മനസിലായി. ഒരച്ഛന്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ ആശങ്ക എനിക്ക് മനസ്സിലായതുപോലെ. ഓരോ ദിവസവും നമ്മള്‍ പുതിയതു പഠിച്ച് മുന്നേറുകാണ്. ചെറിയ മാറ്റങ്ങളിലൂടെ നമുക്ക് സമാധാനം കണ്ടെത്താനാകും. ജീവിതത്തില്‍ ഇത്തരത്തിലെടുക്കുന്ന ചെറിയ ചുവടുകളാണ് നമ്മെ വലിയ തലങ്ങളിലേക്ക് എത്തിക്കുക.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി