ഒരു ഇഡ്ഡലി മാത്രം കഴിച്ച് പട്ടിണി കിടക്കും, ഗാനരംഗം ഷൂട്ടിനിടെ ചെയ്തത് മാനസികമായി തകര്‍ത്തു: സമീറ റെഡ്ഡി

ബോളിവുഡിലും തെന്നിന്ത്യയിലും ഒരു കാലത്ത് സജീവമായിരുന്ന നടിയാണ് സമീറ റെഡ്ഡി. ‘വാരണം ആയിരം’ പോലുള്ള സിനിമകളാണ് സമീറയെ ശ്രദ്ധേയാക്കിയത്. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് സമീറ. എന്നാല്‍ ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് പറഞ്ഞൊക്കെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

സിനിമാ ഷൂട്ടിംഗിനിടെ താന്‍ സമ്മര്‍ദ്ദത്തില്‍ ആയിരുന്നതിനെ കുറിച്ച് സമീറ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗാന രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയത്ത് താന്‍ പട്ടിണി കിടക്കുമായിരുന്നു എന്നാണ് സമീറ പറയുന്നത്. ഒരു ഇഡ്ഡലിയും കോഫിയും മാത്രം കഴിച്ചിരുന്ന ദവസങ്ങള്‍ ഉണ്ടെന്നും താരം പറയുന്നു.

താന്‍ സ്വയം പട്ടിണി കിടക്കുമായിരുന്നു. ഒരു ദിവസം ഒരു ഇഡ്ഡലി മാത്രമാണ് കഴിച്ചത്. ഒരു ഗ്ലാസ് കോഫിയും. പ്രത്യേകിച്ച് പാട്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന ദിവസം. തന്നില്‍ നിന്നും പ്രതീക്ഷിക്കുന്നത് നല്‍കാന്‍ വേണ്ടിയാണ് പട്ടിണി കിടന്നത്. വളരെ ബുദ്ധിമുട്ടിയ സമയമാണത്.

മാനസികമായും വൈകാരികമായും കഠിനമായിരുന്നു. പക്ഷെ താനത് ചെയ്തു എന്നാണ് സമീറ മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പത്തൊമ്പതാമത്തെ വയസു മുതല്‍ തന്റെ മുടി നരയ്ക്കാന്‍ തുടങ്ങിയെന്നും സമീറ പറയുന്നുണ്ട്.

2013 മുതല്‍ക്കെ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും താന്‍ തിരിച്ചു വരവിനെ കുറിച്ച് ചിന്തിക്കുന്നതായും താരം പറയുന്നുണ്ട്. തിരിച്ചു വരുമ്പോള്‍ അത് വേറിട്ടൊരു അനുഭവമായിരിക്കണം എന്നാണ് ആഗ്രഹം. ഈ വര്‍ഷം തന്നെ താന്‍ തിരിച്ചു വന്നേക്കാമെന്നും സമീറ വ്യക്തമാക്കിയിട്ടുണ്ട്.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി