ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല, അത്രയും പുരുഷന്മാരുടെ മുന്നിൽ ഞാൻ വിറയ്ക്കുകയായിരുന്നു: സാമന്ത

പുഷ്പ സിനിമയിലെ ഡാൻസ് നമ്പർ ചെയ്യുമ്പോൾ താൻ വിറയ്ക്കുകയായിരുന്നു എന്ന് നടി സാമന്ത റൂത്ത് പ്രഭു. സാമന്തയുടെ കരിയറിലെ ശ്രദ്ധേയമായ ഒന്നായിരുന്നു അല്ലു അർജുനൊപ്പമുള്ള പുഷ്പ: ദി റൈസിലെ ചാർട്ട്ബസ്റ്റർ ഗാനമായ ഊ അണ്ടാവ. ഇത് വ്യക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു ഇതെന്നും ഇത്തരം ചലഞ്ചിങ് ആയ വർക്കുകൾ തനിക്ക് ഇഷ്ടമാണെന്നും പറയുകയാണ് താരം.

ഗലാറ്റ പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്ന നടി. ചിത്രത്തിലെ ഡാൻസ് നമ്പർ ചെയ്യാനുള്ള തീരുമാനത്തെ പലരും എതിർത്തിരുന്നു എന്നും താൻ എടുക്കുന്ന തീരുമാനങ്ങളിൽ ചുറ്റുമുള്ളവരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കാറുള്ളത് എന്നും നടി പറഞ്ഞു.

ആ സമയം മോശമായിരുന്നു. പക്ഷെ എനിക്ക് പാട്ടിന്റെ വരികൾ ഇഷ്ടപ്പെട്ടു. ഈ സിനിമ എങ്ങനെ വരുമെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷെ ആരും ഇങ്ങനെയാെന്ന് മുമ്പ് എനിക്ക് ഓഫർ ചെയ്തി‌ട്ടില്ല. ജൂനിയർ ആർട്ടിസ്റ്റുകളായ 500 ഓളം പുരുഷൻമാർക്ക് മുന്നിൽ ഞാൻ ആക്ഷൻ പറയുന്നത് വരെ വിറയ്ക്കുകയായിരുന്നു എന്നാണ് സാമന്ത പറഞ്ഞത്.

അതേസമയം, മിനുട്ടുകൾ മാത്രമുള്ള ഡാൻസ് നമ്പറിന് അഞ്ച് കോടി രൂപയാണ് സമാന്ത വാങ്ങിയതെന്നാണ് പുറത്തു വന്ന റിപോർട്ടുകൾ. വിവാഹമോചനത്തിന്റെ സമയത്താണ് ഈ ഡാൻസ് നമ്പർ നടി ചെയ്യുന്നത്.

Latest Stories

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ