പേരുകളെല്ലാം മറന്നു, അബോധാവസ്ഥയിലായി, ആരും എന്നെ ആശുപത്രിയിലും കൊണ്ടുപോയില്ല: സാമന്ത

തെന്നിന്ത്യയില്‍ മാത്രമല്ല ഇപ്പോള്‍ ബോളിവുഡിലും സജീവമാണ് സാമന്ത. ‘സിറ്റാഡല്‍’ എന്ന വെബ് സീരിസ് ആണ് സാമന്തയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. സീരിസിന്റെ ഷൂട്ടിനിടെ തനിക്ക് ആരോഗ്യപരമായി സംഭവിച്ച അസ്വസ്ഥതകളെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത ഇപ്പോള്‍. അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി, പേരുകളെല്ലാം മറന്നു, ആരും തന്നെ ആശുപത്രിയില്‍ കൊണ്ടുപോയില്ല എന്നാണ് താരം പറയുന്നത്.

ഷൂട്ടിംഗിനിടെ അബോധാവസ്ഥയില്‍ ആയത് പോലെ തോന്നി. ഞാന്‍ പേരുകളെല്ലാം മറന്നു പോയി. പൂര്‍ണ്ണമായി ബ്ലാങ്ക് ഔട്ട് ആയിപ്പോയി. അത് വല്ലാത്തൊരു അവസ്ഥയായിരുന്നു. അന്ന് എന്നെ ആരും ആശുപത്രിയില്‍ കൊണ്ടു പോയില്ല, ആരും എന്നോടൊന്ന് ചോദിച്ചത് പോലുമില്ല. ആ സമയത്ത് സെറ്റ് ഒരു ദിവസത്തേക്ക് മാത്രമേയുള്ളൂ, ഇന്ന് തന്നെ ഷൂട്ട് തീര്‍ക്കണം എന്ന് ആരോ പറയുന്നത് ഞാന്‍ കേട്ടു.

ഞാന്‍ വരികയാണ്, ഞാന്‍ വരികയാണെന്ന് പറഞ്ഞ് ഞാന്‍ ചെന്നു. സ്റ്റണ്ട് മാന്‍ എന്റെ മുന്നിലെത്തി. ഞാന്‍ എന്താണ് ചെയ്യുന്നത് എന്നാണ് അപ്പോള്‍ മനസില്‍ വന്നത്. അതോടെ അവര്‍ ഇനിയിത് നടക്കില്ലെന്ന് പറഞ്ഞു എന്നാണ് സാമന്ത പറയുന്നത്. എന്നാല്‍ ആ സമയത്ത് തങ്ങള്‍ ഫോണില്‍ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു എന്നാണ് സീരീസിന്റെ തിരക്കഥാകൃത്തായ സീത മേനോന്‍ ഇതിനിടെ പറഞ്ഞത്.

സീരിസ് താന്‍ വേണ്ടെന്ന് വച്ചിരുന്നതായും സാമന്ത പറയുന്നുണ്ട്. സത്യത്തില്‍ ഞാന്‍ അവരോട് യാചിച്ചതാണ് മറ്റൊരാളെ നോക്കാന്‍. കാരണം എന്നെക്കൊണ്ട് സാധിക്കില്ല എന്നാണ് ഞാന്‍ കരുതിയത്. എനിക്ക് പറ്റില്ലായിരുന്നു. അവര്‍ക്ക് ഓപ്ഷനുകളും ഞാന്‍ തന്നെ നല്‍കിയിരുന്നു. ഒരു നടിയെ നോക്കൂ, ഇവള്‍ നല്ലതാണ് എന്നിങ്ങനെ നാല് ഓപ്ഷനുകള്‍ ഞാന്‍ തന്നെ അവര്‍ക്ക് നല്‍കി.

അവള്‍ നന്നായിരിക്കും, എന്നെ ഒഴിവാക്കണം, എനിക്ക് പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് തീരെ വയ്യായിരുന്നു. എന്നാല്‍ ടീം ഞാന്‍ തന്നെ ചെയ്യണം എന്ന കാര്യത്തില്‍ ഉറച്ച തീരുമാനത്തിലായിരുന്നു. ഇപ്പോള്‍ ഇത് കാണുമ്പോള്‍ അവര്‍ എനിക്ക് പകരം മറ്റൊരാളെ കണ്ടെത്തിയില്ല എന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എനിക്ക് ചെയ്യാന്‍ സാധിക്കുമെന്ന് സ്വയം കരുതാന്‍ മാത്രം കരുത്ത് നേടാന്‍ സാധിച്ചതില്‍ എനിക്ക് സന്തോഷമുണ്ട് എന്നാണ് സാമന്ത പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്