പൂച്ചയ്ക്കും പട്ടിയ്ക്കും കൂട്ടായി, ഇങ്ങനെ ഒറ്റയ്ക്ക് ജീവിച്ച് മരിക്കേയുള്ളൂ നീ; അധിക്ഷേപിച്ചയാള്‍ക്ക് തക്കമറുപടി നല്‍കി സമാന്ത

സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുന്ന തെന്നിന്ത്യന്‍ താരമാണ് സമാന്ത. തനിക്കെതിരെ വരുന്ന സൈബര്‍ ആക്രമണങ്ങളും അധിക്ഷേപങ്ങളും എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അവര്‍ക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോഴിതാ തന്നെ സോഷ്യല്‍മീഡിയയില്‍ അപമാനിക്കാന്‍ ശ്രമിച്ചൊരാള്‍ക്ക് സമാന്ത നല്‍കിയ മറുപടി കയ്യടി നേടുകയാണ്.

കഴിഞ്ഞ ദിവസം താരം തന്റെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പമുള്ളൊരു ചിത്രം സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തിരുന്നു. പതിവ് പോലെ തന്നെ സമാന്തയുടെ പോസ്റ്റിന് സ്നേഹം അറിയിച്ചു കൊണ്ട് നിരവധി പേര്‍ എത്തി. ഇതിനിടെ ഒരാള്‍ താരത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വളരെ മോശമായി കമന്റ് ചെയ്യുകയായിരുന്നു. സമാന്തയുടെ അവസാനം ഒറ്റയ്ക്കായിരിക്കും കൂട്ടിന് പട്ടികളും പൂച്ചകളും മാത്രമേയുണ്ടാവുകയുള്ളൂവെന്നുമായിരുന്നു അയാളുടെ പരിഹാസം. ഇതിന് പക്ഷെ മറുപടിയുമായി സമാന്ത എത്തുകയായിരുന്നു.

”പൂച്ചകള്‍ക്കും പട്ടികള്‍ക്കും കൂടെ, ഒറ്റയ്ക്ക് മരിച്ചില്ലാതാകും അവള്‍” എന്നായിരുന്നു അയാളുടെ കമന്റ്. എന്നാല്‍ ഇതിന് സമാന്ത നല്‍കിയ മറുപടി അങ്ങനെയെങ്കില്‍ താനത് വലിയ ഭാഗ്യമായി കരുതുമെന്നായിരുന്നു.

കുറച്ചുമാസങ്ങള്‍ക്ക് മുമ്പാണ് സമാന്തയും നാഗ ചൈതന്യയും വിവാഹ മോചിതരായത്. ഇതിന് പിന്നാലെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു. ഇതിനെതിരെ സമാന്ത പരസ്യമായി തന്നെ രംഗത്തെത്തുകയും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍