സാമന്ത ചികിത്സയ്ക്കായി തെലുങ്ക് നടനില്‍ നിന്നും വാങ്ങിയത് 25 കോടി? പ്രതികരിച്ച് താരം

മയോസൈറ്റിസ് രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി അഭിനയത്തില്‍ നിന്നും ഒരു വര്‍ഷത്തെ ഇടവേള എടുത്തിരിക്കുകയാണ് നടി സാമന്ത. ഇതിനിടെ താരം ചികിത്സയ്ക്കായി ഒരു തെലുങ്ക് സൂപ്പർതാരത്തില്‍ നിന്നും 25 കോടി കടം വാങ്ങിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഈ പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് സാമന്ത. ”മയോസിറ്റിസ് ചികിത്സിക്കാന്‍ 25 കോടി! നിങ്ങളെ ആരൊക്കയോ തെറ്റിദ്ധരിപ്പിക്കുന്നു. അതിന്റെ ഏറ്റവും ചെറിയ അംശം മാത്രമാണ് എനിക്ക് ചെലവഴിക്കേണ്ടി വന്നത്. ഞാന്‍ ജോലി ചെയ്ത് പ്രതിഫലമായി വാങ്ങിയത് കല്ലല്ല. അതിനാല്‍, എനിക്ക് എന്നെത്തന്നെ പരിപാലിക്കാന്‍ സാധിക്കും.”

”ആയിരക്കണക്കിന് പേര്‍ അനുഭവിക്കുന്ന രോഗാവസ്ഥയാണ് മയോസിറ്റിസ്. ഇതിന്റെ ചികിത്സയെ കുറിച്ചുള്ള വിവരങ്ങള്‍ പറയുമ്പോള്‍ അല്‍പം കൂടി ഉത്തരവാദിത്തം കാണിക്കണം” എന്നാണ് സാമന്ത പറയുന്നത്. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ യാത്രകളിലാണ്.

ബാലിയില്‍ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങള്‍ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. കഴിഞ്ഞ ആറു മാസങ്ങള്‍ ഏറ്റവും കാഠിന്യം നിറഞ്ഞതായിരുന്നുവെന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് തനിക്ക് മയോസിറ്റിസ് എന്ന രോഗം ബാധിച്ച കാര്യം നടി ആരാധകരോട് തുറന്നുപറയുന്നത്.

മസിലുകളില്‍ വീക്കം സംഭവിക്കുന്ന അവസ്ഥയാണ് മയോസിറ്റിസ്. രോഗവുമായി താന്‍ നടത്തിയ പോരാട്ടത്തെ കുറിച്ച് പലതവണ നടി പറഞ്ഞിട്ടുണ്ട്. കണ്ണുകളില്‍ സൂചി കുത്തുന്ന വേദനയോടെയാണ് എല്ലാം ദിവസവും എഴുന്നേല്‍ക്കാറുള്ളത് എന്ന് സാമന്ത വെളിപ്പെടുത്തിയിരുന്നു.

Latest Stories

പലപ്പോഴും ശ്വാസം മുട്ടുന്നതുപോലെ അനുഭവപ്പെടും, പക്ഷേ ഫാസിസം അവസാനിക്കും: കനി കുസൃതി

'പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമ കേസ് സിബിഐക്ക് വിടേണ്ട ആവശ്യമില്ല'; മുഖ്യമന്ത്രി സിദ്ധരാമയ്യ

രണ്ട് രൂപ ഡോക്ടര്‍ വിശ്രമജീവിതത്തിലേക്ക്; രൈരു ഗോപാല്‍ നന്മയുടെ മറുവാക്കെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്

'സഞ്ജു പറഞ്ഞതിനോട് യോജിക്കുന്നു, കാത്തുനിന്നിട്ട് കാര്യമില്ല'; ഭാവി പറഞ്ഞ് ഗാംഗുലി

ഗോപി സുന്ദറിനൊപ്പം ഗ്ലാമര്‍ ലുക്കില്‍ പുതിയ കാമുകി; ചര്‍ച്ചയായി വീഡിയോ

മുൻകൂറായി പണം കൈപ്പറ്റി ചിത്രത്തിൽ നിന്നും പിന്മാറി; സിമ്പുവിനെതിരെ പരാതിയുമായി നിർമാതാവ്

ഇനി പോരാട്ടം മോദിക്കെതിരെ; രാജ്യം മുഴുവന്‍ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്ന് അരവിന്ദ് കെജ്രിവാള്‍

പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

ഇന്ത്യന്‍ ടീമിനെ ഇനിയും പരിശീലിപ്പിക്കാനില്ല, ദ്രാവിഡ് കോച്ച് സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കില്ല!

മുഖ്യമന്ത്രി വിദേശത്തേക്ക് പോയ കാര്യം അറിഞ്ഞില്ല; പിണറായി രേഖമൂലം കത്ത് നല്‍കിയില്ല; സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നുവെന്ന് ഗവര്‍ണര്‍