മൂവി ഓഫ് ദി ഇയർ; 'മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ' ; 'കാതലി'നെ പ്രശംസിച്ച് സാമന്ത

ജിയോ ബേബി- മമ്മൂട്ടി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ കാതൽ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്. തിയേറ്ററുകളിലും ഫിലിം ഫെസ്റ്റിവലിലും നിറഞ്ഞ സദസിലാണ് ചിത്രം ഓടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത.

ഈ വർഷത്തെ ഏറ്റവും മികച്ച സിനിമ എന്നാണ് കാതലിനെ കുറിച്ച് സാമന്ത പറയുന്നത്. “നിങ്ങൾ നിങ്ങൾക്ക് വേണ്ടി ഒരു ഫേവർ ചെയ്യുക, കാതൽ എന്ന ഈ മനോഹര സൃഷ്ടി കാണുക. മമ്മൂട്ടി സാർ നിങ്ങളാണ് എന്റെ ഹീറോ. ഒരുപാട് കാലം ഈ പ്രകടനം എന്റെ മനസിൽ ഉണ്ടാവും.” എന്നാണ് സാമന്ത കാതലിനെ കുറിച്ച് പറഞ്ഞത്.

സംവിധായകൻ ജിയോ ബേബിയെയും ജ്യോതികയെയും അഭിനന്ദിക്കാൻ താരം മറന്നില്ല. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത കാതലിനെ പറ്റി പറഞ്ഞത്.

കേരളത്തിൽ ആദ്യ ദിവസം നൂറ്റി അൻപതോളം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച കാതൽ, രണ്ടാം ദിവസം 175 തിയേറ്ററുകളിലാണ് ഷോ നടത്തിയത്. മമ്മൂറ്റിയുടെ കരിയറിലെ തന്നെ മികച്ച വേഷം എന്നാണ് കാതലിലെ പ്രകടനത്തെ പറ്റി പ്രേക്ഷകർ പറയുന്നത്.

ഗോവയിലെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ആദ്യ ഷോ കഴിഞ്ഞപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് ചിത്രം ഐഎഫ്എഫ്ഐ  പ്രേക്ഷകർ സ്വീകരിച്ചത്. പ്രമേയം കൊണ്ടും കഥ പറയുന്ന രീതികൊണ്ടും കാതൽ മികച്ച ചിത്രമായി  നിലനിൽക്കുന്നു എന്നാണ് പ്രേക്ഷക പ്രതികരണം.

Latest Stories

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ്; 96 ലോക്‌സഭാ മണ്ഡലങ്ങൾ വിധിയെഴുതുന്നു

ഇത് ചെപ്പോക്കിലെ ധോണിയുടെ അവസാന മത്സരമോ?, വലിയ അപ്ഡേറ്റ് നല്‍കി റെയ്ന

പൊന്നാനിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മരണം

കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ കനത്ത മഴ; ജാഗ്രത നിര്‍ദേശവുമായി കാലാവസ്ഥ നിരീഷണ കേന്ദ്രം

വിവാദ പ്രസംഗം നടത്തിയ ആര്‍എംപി നേതാവിന്റെ വീടിന് നേരെ ആക്രമണം; സ്‌കൂട്ടറിലെത്തിയ സംഘം സ്‌ഫോടക വസ്തു എറിഞ്ഞു

റാഫിയും നാദിർഷയും ഒന്നിക്കുന്നു; 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിലേക്ക്

എനിക്ക് പതിമൂന്നു വയസ്സുള്ളപ്പോഴാണ് അമ്മയെ നഷ്ടമാകുന്നത്: ആനി

സനൽ കുമാർ ശശിധരന്റെ ആരോപണങ്ങൾ ബാലിശവും വസ്തുതാ വിരുദ്ധവും; ടൊവിനോ റെയർ സ്പെസിമൻ; പിന്തുണയുമായി ഡോ. ബിജു

കന്നഡ നടി പവിത്ര ജയറാം വാഹനാപകടത്തിൽ മരിച്ചു

അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു: പൃഥ്വിരാജ്