എന്ത് വേണമെങ്കിലും സാമന്തയ്ക്ക് നേടിയെടുക്കാന്‍ സാധിക്കും, വാര്‍ത്തകളൊക്കെ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്: നാഗചൈതന്യ

എന്ത് വേണമെങ്കിലും നേടിയെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ് സാമന്തയെന്ന് നാഗചൈതന്യ. സാമന്തയ്‌ക്കെതിരെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും എന്നെ വേദനിപ്പിക്കാറുണ്ട്. തങ്ങള്‍ തമ്മിലുള്ള വിഷയത്തില്‍ ഒരു കാരണവുമില്ലാതെയാണ് മൂന്നാമതൊരാളെയും കൂടി വലിച്ചിടുന്നത് എന്നാണ് നാഗചൈതന്യ പറയുന്നത്.

”സാമന്ത ഒരു ഗോ ഗെറ്ററാണ്, കഠിനാധ്വാനി. അവളുടെ ദൃഢനിശ്ചയം അതിശയകരമാണ്. അവള്‍ക്ക് എന്തെങ്കിലും വേണമെങ്കില്‍, അവള്‍ അത് നേടിയെടുക്കും. സാമന്തയുടെ സമീപകാലത്തിറങ്ങിയ ഓ ബേബി, ദി ഫാമിലി മാന്‍ സീസണ്‍ 2 എന്നീ പ്രോജക്ടുകള്‍ എനിക്കേറെ ഇഷ്ടപ്പെട്ടതാണ്.”

”വിവാഹത്തോടെ വ്യക്തിപരമായ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ജീവിതത്തിന്റെ ആ ഘട്ടത്തോട് തനിക്ക് വളരെയധികം ബഹുമാനമുണ്ട്. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും സൃഷ്ടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ നിന്നും ആ ബഹുമാനം ഇല്ലാതാക്കുകയാണ്.”

”എന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട് അത്തരം വാര്‍ത്തകള്‍. പരസ്പര സമ്മതത്തോടെ കോടതി ഞങ്ങള്‍ക്ക് വിവാഹമോചനം നല്‍കിയിട്ട് ഏകദേശം ഒരു വര്‍ഷമായി. തലക്കെട്ടുകള്‍ക്ക് വേണ്ടി മാത്രം ഈ വിഷയം വലിച്ചിഴച്ച്, മൂന്നാമതൊരാളെയും മറ്റ് പേരുകളെയും അവരുടെ കുടുംബത്തെയുമെല്ലാം ഇതിലേക്ക് വലിച്ചിഴിക്കുന്നു.”

”ഒരു കാരണവുമില്ലാതെ ഒരു തെറ്റും ചെയ്യാത്ത മൂന്നാം കക്ഷിയെ ഇതിലേക്ക് വലിച്ചിഴക്കുന്നു. എനിക്കതില്‍ അല്‍പ്പം വിഷമം തോന്നി. ഇതോടെയെങ്കിലും ആ ഊഹാപോഹങ്ങള്‍ അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” എന്നാണ് നാഗചൈതന്യ ഒരു അഭിമുഖത്തിനിടെ പ്രതികരിച്ചിരിക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി

'അധിക നിരക്ക് വർധനവ് പാടില്ല, പരിധികൾ കർശനമായി പാലിക്കണം'; വിമാന ടിക്കറ്റ് നിരക്ക് വർധനയിൽ ഇടപെട്ട് വ്യോമയാന മന്ത്രാലയം

'അയ്യപ്പന്റെ സ്വർണ്ണം കട്ടവർ ജയിലിൽ കിടക്കുമ്പോൾ സിപിഎം എന്ത് ന്യായീകരണം പറയും, സര്‍ക്കാര്‍ സംവിധാനം മുഴുവന്‍ കൊള്ളയ്ക്ക് കൂട്ടുനിന്നു'; ഷാഫി പറമ്പിൽ