ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്, ഞാനും മുന്നോട്ട് പോയി: വിവാഹമോചനത്തെ കുറിച്ച് നാഗചൈതന്യ

തെന്നിന്ത്യന്‍ താരങ്ങളായ സമാന്തയുടെയും നാഗചൈതന്യയുടെയും വേര്‍പിരിയില്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം കോഫി വിത്ത് കരണില്‍ വിവാഹമോചനത്തെക്കുറിച്ച് സമാന്ത സംസാരിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ലാല്‍ സിംഗ് ഛദ്ദയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കിടെ ഇതേ വിഷയത്തില്‍ നാഗ ചൈതന്യയും പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ”ഞങ്ങള്‍ രണ്ടു പേര്‍ക്കും പറയാനുള്ളതെല്ലാം ആ പ്രസ്താവനയിലുണ്ടായിരുന്നു. വ്യക്തിജീവിതത്തില്‍ ഞാന്‍ എന്നും അങ്ങനെയായിരുന്നു. പങ്കുവെക്കണം എന്ന് എനിക്ക് തോന്നുന്ന കാര്യങ്ങള്‍ ഞാന്‍ മാധ്യമങ്ങളെ അറിയിക്കാറുണ്ട്. അത് നല്ലതാണെങ്കിലും ചീത്തയാണെങ്കിലും. ഞങ്ങളുടെ കാര്യത്തില്‍ സമാന്ത മുന്നോട്ട് പോയിരിക്കുകയാണ്. ഞാനും മുന്നോട്ട് പോയി. അതില്‍ കൂടുതലൊന്നും ലോകത്തെ അറിയിക്കണമെന്നില്ല” എന്നാണ് താരം വ്യക്തമാക്കുന്നത്.

തന്നെക്കുറിച്ചുള്ള കിംവദന്തികളെ താന്‍ അവഗണിക്കുന്നതിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. സമയം കടന്നു പോകുമ്പോള്‍ എല്ലാ അഭ്യൂഹങ്ങളും അവസാനിക്കുമെന്നാണ് നാഗ ചൈതന്യ പറയുന്നത്.

”എന്റെ സുഹൃത്തുക്കള്‍ക്കും, വേണ്ടപ്പെട്ടവര്‍ക്കും അറിയാം. വാര്‍ത്തകള്‍ മാറി വരും. എല്ലാ ഊഹാപോഹങ്ങളും താല്‍ക്കാലികം മാത്രമാണ്. ഞാന്‍ പ്രതികരിക്കും തോറും വാര്‍ത്തയാവുകയേയുള്ളൂ. ഞാന്‍ അതിനെ അതിന്റെ പാട്ടിന് വിടും. പതിയെ മങ്ങി പോകും” എന്നാണ് താരം പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ