നിരന്തരമുള്ള സെക്‌സ് വിവാഹം തകര്‍ക്കും, പങ്കാളിയുമായി അകലം സൂക്ഷിക്കണം; ആരാധകര്‍ക്ക് ഉപദേശവുമായി നടി

പ്രശസ്ത മെക്‌സിക്കന്‍, അമേരിക്കന്‍ നടിയും ചലച്ചിത്ര നിര്‍മ്മാതാവുമാണ് സല്‍മ ഹയേക് പിനോള്‍ട്ട്. തെരേസ എന്ന ടെലി നോവെലയിലും റൊമാന്റിക് നാടകമായ എല്‍ കാലിജോണ്‍ ഡി ലോസ് മിലാഗ്രോസിലും അഭിനയിച്ചുകൊണ്ടാണ് അവര്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ വിവാഹിതര്‍ക്ക് ഒരു നിര്‍ദ്ദേശവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി. വിവാഹജീവിതത്തില്‍ ലൈംഗികതയില്‍ അച്ചടക്കം പാലിക്കേണ്ടത് അനിവാര്യമാണെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. നിരന്തരമായുള്ള സെക്‌സ് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തെ ബലപ്പെടുത്തുന്നതിനേക്കാള്‍ ഉലയ്ക്കാനാണ് സാധ്യതയെന്ന് സല്‍മ പറയുന്നു.

ജാഡ പിങ്കറ്റ് സ്മിത്തിന്റെ ‘റെഡ് ടേബിള്‍ ടോക്കിലായിരുന്നു നടിയുടെ പ്രതികരണം. ‘സെക്‌സ് എന്നത് സന്തോഷകരമായ ദാമ്പത്യത്തിന്റെ താക്കോലല്ല, മാത്രമല്ല നിരന്തരം നിങ്ങള്‍ സെക്‌സിലേര്‍പ്പെടുകയാണെങ്കില്‍ അതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. ഇത് എല്ലാ ദിവസവും ആണെങ്കില്‍ അതിന്റെ ആകര്‍ഷണം നഷ്ടപ്പെടും.

നിങ്ങള്‍ പരസ്പരമുള്ള നിങ്ങളുടെ കെമിസ്ട്രി നിലനിര്‍ത്തുന്നത് വളരെ പ്രധാനമാണ്. സന്തോഷിക്കണം, പരസ്പരം പ്രണയിക്കാന്‍ പഠിക്കണം, ഒന്നിച്ച് യാത്രകള്‍ പോകണം അങ്ങനെ ജീവിതത്തെ കരുപ്പിടിപ്പിക്കണം. അതല്ലാതെ ഇതില്‍ മാത്രം മുഴുകിയാല്‍ സന്തോഷം കണ്ടെത്താനാകില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി