'ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ ഒരു കുളിര്‍മ്മയുണ്ടായി'; ഉത്സവാഘോഷത്തില്‍ പങ്കെടുത്ത്‌ സലിം കുമാർ

അമ്പലത്തില്‍ ഉത്സവത്തിനെത്തിയ സലീം കുമാറിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സമദ്സുലൈമാന്‍ ബാന്‍ഡ് അണിയിച്ചൊരുക്കിയ സംഗീത പരിപാടിയിലാണ് താരത്തിന്റെ പരാമര്‍ശം. സമദ് ഞങ്ങടെ അമ്പലം എന്ന് പറഞ്ഞത് ഇഷ്ടപെട്ടതു കൊണ്ടാണ് വന്നത് എന്നാണ് സലിം കുമാര്‍ പറഞ്ഞത്.

”സമദ് എന്നോട് പറഞ്ഞത്, ചേട്ടാ ഞങ്ങടെ അമ്പലത്തില്‍ ഉത്സവത്തിന്റെ അന്ന് പരിപാടിയുണ്ട്, വരാന്‍ പറ്റുമോ എന്നാണ് ചോദിച്ചത്, ആ ഞങ്ങടെ അമ്പലം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അതാണ് വന്നത്, സമദ് എന്റെ അറിവില്‍ ഒരു മുസല്‍മാനാണ്.”

”ആ മുസല്‍മാന്‍ ഞങ്ങടെ അമ്പലം എന്ന് പറഞ്ഞപ്പോള്‍ മനസ്സിലെന്തൊക്കെയോ ഒരു കുളിര്‍മയുണ്ടായി” എന്നാണ് സലിം കുമാര്‍ പറയുന്നത്. കൊച്ചിയിലെ ഏലൂര്‍ മുരുകന്‍ അമ്പലത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് സമദ്സുലൈമാന്റെ മ്യൂസിക്പരിപാടി നടന്നത്.

നിര്‍മല്‍ പാലാഴി പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. ”കലാകാരനെന്ത് മതം… മനുഷ്യനെന്ത് മതം …. ഞങ്ങളുടെ മതം സ്നേഹമാണ്, സാഹോദര്യമാണ്…” എന്നാണ് വീഡിയോ പങ്കുവച്ച് നടന്‍ നിര്‍മല്‍ പാലാഴി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Latest Stories

പ്രതിസന്ധി ഒഴിയാതെ എയർ ഇന്ത്യ; കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി

ടോസില്ലാതെ മത്സരങ്ങള്‍, വമ്പന്‍ മാറ്റങ്ങള്‍ക്ക് പദ്ധതികള്‍ തയ്യാറാക്കി ബിസിസിഐ

മുംബൈയുടെ ആശങ്കകള്‍ ഇന്ത്യയുടെയും; ടി20 ലോകകപ്പില്‍ ആ രണ്ട് കളിക്കാരെ കൊണ്ട് പണികിട്ടിയേക്കുമെന്ന് ഇര്‍ഫാന്‍ പത്താന്‍

ലോക്സഭാ നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 96 സീറ്റിലേക്ക് 1717 സ്ഥാനാർത്ഥികൾ, അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

ഇന്ത്യ മുന്നണിയുടെ മുന്നേറ്റം കണ്ട് നരേന്ദ്രേ മോദിക്ക് ഹാലിളകി; ഭരണഘടനയുടെ സ്ഥാനത്ത് മനുസ്മൃതി സ്ഥാപിക്കാനുമുള്ള നീക്കം നടക്കുന്നുവെന്ന് സിഎസ് സുജാത

കരമന അഖിൽ വധക്കേസിൽ മുഖ്യപ്രതി പിടിയിൽ; ഗൂഢാലോചന നടത്തിയവരും കസ്റ്റഡിയിൽ

ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകം; ഒരു ഇന്ത്യക്കാരൻ കൂടി കാനഡയിൽ അറസ്റ്റിൽ

നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിന് തയാര്‍; തീയതിയും വേദിയും തീരുമാനിക്കാമെന്ന് രാഹുല്‍ ഗാന്ധി; പ്രതികരിക്കാതെ പ്രധാനമന്ത്രി

ആളെ കൂട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടപടിയുമായി കമ്മീഷന്‍; നടന്‍ അല്ലു അര്‍ജുനെതിരെ പൊലീസ് കേസെടുത്തു

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്