ഈ സാഹചര്യം ഇങ്ങനെ തുടര്‍ന്നാല്‍ സമീപഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്: സലിംകുമാര്‍

കോവിഡ് സാഹചര്യം തുടരുകയാണെങ്കില്‍ സമീപകാലത്ത് താന്‍ ദാരിദ്ര്യത്തിലെത്താന്‍ സാദ്ധ്യതയുള്ളതായി് നടന്‍ സലീം കുമാര്‍. സാധാരണക്കാരുടെ ജീവിതം കോവിഡാനന്തരം ഭീകരമാകും. ഒരുപാട് ജോലികളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നതെന്നും സലീം കുമാര്‍ പറയുന്നു.

ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. എന്താണ് നാളെയെന്ന് അറിയാത്ത അവസ്ഥയിലാണ് മനുഷ്യര്‍ ജീവിക്കുന്നത്. അത്തരത്തില്‍ ഒരു അരക്ഷിതാവസ്ഥ നേരിട്ടുണ്ടോ എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

“ഇനിയങ്ങോട്ട് അനിശ്ചിതത്ത്വം തന്നെ ആയിരിക്കും. ഈ അവസ്ഥ തുടര്‍ന്ന് പോവുകയാണെങ്കില്‍ സമീപഭാവിയില്‍ തന്നെ ഞാന്‍ എനിക്കൊരു ദാരിദ്ര്യം കാണുന്നുണ്ട്. സാധാരണക്കാരുടെ കാര്യം ഭീകരമാവും. നമ്മള്‍ ശരിക്കും മരിച്ച് കഴിഞ്ഞിരിക്കുന്നു. ഇനി ഒന്നിനും നമ്മളെ ആവശ്യമില്ല. വീട്ടില്‍ ഇരുന്നാല്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. ബില്ലുകള്‍ അടക്കാം, ബാങ്കിടപാടുകള്‍ നടത്താം. പുറത്തേക്ക് യാത്ര ചെയ്യേണ്ട. വേറൊരു മനുഷ്യനേയും കാണേണ്ട.

ഇങ്ങനെ ഒക്കെയാകുമ്പോള്‍ ചുറ്റിലുമുള്ള എത്ര പേരുടെ ജീവിത മാര്‍ഗങ്ങളാണ് അടഞ്ഞ് പോകുന്നത്. ഓട്ടോറിക്ഷക്കാരനും ബസ് തൊഴിലാളിക്കുമൊക്കെ പണിയില്ലാതായി. കാരണം യാത്രകള്‍ വേണ്ടാതായി. എന്തൊക്കെ ഉദ്യോഗങ്ങളാണ് ഒറ്റയടിക്ക് ഇല്ലാതാവുന്നത്. ശരിക്കും മഹാമാരി കാലം ഇനിയാണ് വരാന്‍ പോകുന്നത്.”

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്