ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ് ഐശ്വര്യ റായിയ്ക്ക് , സല്‍മാന്റെ കമ്പ്യൂട്ടര്‍ നിറയെ സ്ത്രീകള്‍: സാജിദ് ഖാന്‍

മോശം പെരുമാറ്റത്തിന് വളരെ വിമര്‍ശിക്കപ്പെട്ട സംവിധായകനാണ് സാജിദ് ഖാന്‍. അടുത്തിടെ നിരവധി സ്ത്രീകളാണ് ഇയാള്‍ക്കെതിരെ മീടു ആരോപണവുമായി രംഗത്തെത്തിയത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ അതിഥിയായി എത്തിയപ്പോള്‍ ഐശ്വര്യ റായ്ക്കെതിരെ സാജിദ് പരാമര്‍ശം നടത്തിയിരുന്നു. ഇത് പിന്നീട് വലിയ വിവാദത്തിനിട നല്‍കുകയും ചെയ്തു.

ബെസ്റ്റ് പ്ലാസ്റ്റിക് സര്‍ജറി അവാര്‍ഡ് നല്‍കാന്‍ ആവശ്യപ്പെട്ടാല്‍ ആര്‍ക്കായിരിക്കും നല്‍കുക എന്ന കരണിന്റെ ചോദ്യത്തിന് ഇതിന് സജിദ് ഖാന്‍ പറഞ്ഞ മറുപടി അത് ഐശ്വര്യ റായ് ആയിരിക്കുമെന്നാണ്. ഐശ്വര്യയുടെ ചിരി പ്ലാസ്റ്റിക് ആണെന്നും സാജിദ് ഖാന്‍ പറഞ്ഞിരുന്നു.

സല്‍മാനെതിരേയും സാജിദ് ഖാന്‍ മോശം പരാമര്‍ശം നടത്തുന്നുണ്ട്. സല്‍മാന്‍ ഖാന്റെ കംപ്യൂട്ടല്‍ ഹാക്ക് ചെയ്യാന്‍ സാധിച്ചാല്‍ എന്തായിരിക്കും കാണാന്‍ സാധിക്കുക എന്ന ചോദ്യത്തിന് സാജിദ് നല്‍കിയ മറുപടി ഒരുപാട് സ്ത്രീകള്‍ എന്നായിരുന്നു.

പിന്നീട് സാജിദ് ഖാന്‍ ബിഗ് ബോസിലെത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇയാളെ പുറത്താക്കാന്‍ ആരോപണം ഉന്നയിച്ച നടിമാരടക്കം ആവശ്യപ്പെട്ടുവെങ്കിലും താരം ഇപ്പോഴും ഷോയുടെ ഭാഗമായി തുടരുകയാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ