'രാത്രി മൂന്ന് മണിക്കൂർ ഉറക്കം', അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നു; മോദിയെ പ്രശംസിച്ച് സെയ്ഫ് അലി ഖാൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കഴിഞ്ഞ ദിവസമാണ് നടൻ സൈഫ് അലി ഖാനും കുടുംബവും കൂടിക്കാഴ്ച നടത്തിയത്. മോദിയെക്കുറിച്ച് നടൻ നടത്തിയ പരാമർശമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മൂന്ന് മണിക്കൂർ മാത്രമാണ് മോദി ഉറങ്ങുന്നത് എന്ന് താരം പറഞ്ഞതാണ് ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത്.

മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും നടൻ പറഞ്ഞു. കൂടിക്കാഴ്ച നടത്തി, ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ ഫിലിം ഫെസ്റ്റിലേക്ക് ക്ഷണിക്കാനാണ് കപൂർ ഫാമിലി പ്രധാനമന്ത്രിയെ കണ്ടത്.

‘പാർലമെന്റിലെ ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം ഞങ്ങളെ കാണാൻ എത്തിയത്. അദ്ദേഹം ക്ഷീണിതനായിരിക്കും എന്നാണ് ഞാൻ കരുതിയത്. എന്നാൽ വളരെ ഊർജ്ജസ്വലനായി നിറഞ്ഞ ചിരിയോടെയാണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എൻ്റെ മാതാപിതാക്കളെ കുറിച്ച് വ്യക്തിപരമായി ചോദിച്ചു. മക്കളായ തൈമൂറിനെയും ജെഹാങ്കീറിനെയും കൂടെ കൊണ്ടുവരും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. കരീന മക്കൾക്കായി സംസാരിച്ച പേപ്പറിൽ അദ്ദേഹം ഒപ്പിട്ടു നൽകി’

രാജ്യം ഭരിക്കാനായി അദ്ദേഹം ഒരുപാട് കഷ്ടപ്പെടുന്നതായാണ് എനിക്ക് തോന്നിയത്. എന്നിട്ടും ആളുകളുമായി ബന്ധപ്പെടാൻ അദ്ദേഹം സമയം കണ്ടെത്തുന്നു. വിശ്രമിക്കാനായി എത്ര സമയമാണ് കിട്ടുന്നതെന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു. രാത്രിയിൽ മൂന്ന് മണിക്കൂർ കിട്ടുമെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സ്‌പെഷ്യലായ ഒരു ദിവസമായിരുന്നു അത്. ഞങ്ങളെ കാണാനും കുടുംബത്തിന് ഇത്രയധികം ബഹുമാനം നൽകാനും അദ്ദേഹത്തിൻ്റെ വിലപ്പെട്ട സമയം ചെലവഴിച്ചതിന് ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറഞ്ഞു’ സെയ്ഫ് അലി ഖാൻ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ