സെക്സിന് വേണ്ടി മാത്രം സ്ത്രീകളോട് ഐ ലവ് യു പറയാറില്ല; എന്റെ സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്; ലൈംഗികജീവിതത്തെ കുറിച്ച് സെയ്ഫ് അലി ഖാന്‍

സെക്‌സിന് വേണ്ടി മാത്രം താനൊരു സ്ത്രീയെ സമീപിക്കില്ലെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സെയ്ഫ് അലിഖാന്‍. സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സെയ്ഫ് മനസ് തുറന്നത്. ഇന്നും ലൈംഗികതയെ തങ്ങളുടെ പൊതുവേദികളിലെ ചര്‍ച്ചാ വിഷയമാക്കാന്‍ മടിക്കുന്നൊരു രാജ്യമാണ് ഇന്ത്യ. അവിടെയാണ് സെയ്ഫ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ തുറന്ന് സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ സ്വാഭാവികമായും വലിയ ചര്‍ച്ചയും വിവാദവുമൊക്കെയായി മാറിയിരുന്നു.

”ലൈംഗികതയ്ക്ക് അതിന്റേതായ പ്രാധാന്യമുണ്ട്. പക്ഷെ അതൊരു പുതിയ കാര്യമൊന്നുമില്ല. ആദത്തിന്റെ ഈവിന്റേയും കാലം തൊട്ടേയുള്ളതാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള കമ്യൂണിക്കേഷന്റെ പ്രഥമ രൂപങ്ങളിലൊന്നാണത്. എന്നെ സംബന്ധിച്ച് ശാരീരികമായ ആവശ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വൈകാരികമായ ആവശ്യവും. രണ്ടിനേയും വേര്‍തിരിച്ച് കാണാനാകില്ല.

”കിടപ്പറയിലേക്ക് കൊണ്ടു വരാന്‍ വേണ്ടി മാത്രമായി ഞാന്‍ ഒരിക്കലും ഒരു സ്ത്രീയോടും ഐ ലവ് യു എന്ന് പറഞ്ഞിട്ടില്ല. ടെക്നിക്കുകള്‍ പഠിക്കാന്‍ ഒരിക്കലും പുസ്തകങ്ങള്‍ വായിക്കേണ്ടി വന്നിട്ടില്ല. എനിക്ക് എന്റേതായ രീതികളുണ്ട്. എന്റെ സ്ത്രീയെ ഞാന്‍ എന്നും ബഹുമാനിച്ചിട്ടുണ്ട്” എന്നും സെയ്ഫ് പറഞ്ഞിരുന്നു.

ഞാന്‍ വിദേശത്ത് വളര്‍ന്നയാളാണ്. വിദേശത്തുള്ളവരെ അപേക്ഷിച്ച് ശരാശരി ഇന്ത്യന്‍ പുരുഷന് ലൈംഗികതയെക്കുറിച്ചുള്ള അറിവ് കുറവാണ്. അതുകൊണ്ടാണ് അവര്‍ സെക്ഷ്വലി ഫ്രസ്‌റ്റ്രേറ്റഡ് ആകുന്നത്” എന്നും സെയ്ഫ് അഭിപ്രായപ്പെടുന്നുണ്ട്.

Latest Stories

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം