ഡബിള്‍ മീനിംഗ് ജോക്കുകളൊന്നും അത്ര പെട്ടെന്ന് പിടികിട്ടില്ല; 'ട്യൂബ് ലൈറ്റ്' പേരിനെ കുറിച്ച് സായ് പല്ലവി

പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടംനേടിയ താരമാണ് സായ് പല്ലവി. ചിലര്‍ തന്നെ ട്യൂബ് ലൈറ്റ് എന്ന പേരില്‍ വിളിക്കുന്നതിനെ കുറിച്ചാണ് നടി ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. പലപ്പോഴും തമാശകള്‍ കേട്ടാലും തനിക്ക് പെട്ടെന്ന് മനസ്സിലാവാത്തത് ആണ് അതിന് കാരണം എന്ന് സായ് പല്ലവി പറയുന്നു.

പ്രത്യേകിച്ചും, ഡബിള്‍ മീനിംഗ് ജോക്കുകളൊന്നും തനിക്ക് പെട്ടെന്ന് പിടികിട്ടില്ല. ആരെങ്കിലും പറഞ്ഞു തരണം എന്നാണ് സൂം മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി പറയുന്നത്. സിനിമയിലെത്തി അഞ്ചു വര്‍ഷമായെങ്കിലും താനിപ്പോഴും സ്വയമൊരു ന്യൂ കമര്‍ ആയാണ് വിലയിരുത്തുന്നതെന്നാണ് നടി പറയുന്നത്.

ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു സായിയുടെ മറുപടി. സിനിമയുടെ സ്‌ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുക. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വര്യ റായ് എന്നിവരോടുള്ള ആരാധനയെ കുറിച്ചും അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.

അതേസമയം, വിരാടപര്‍വ്വം, ലവ് സ്‌റ്റോറി എന്നിവയാണ് സായിയുടെതായി റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍. നെറ്റ്ഫ്‌ളിക്‌സ് ആന്തോളജി ചിത്രം പാവൈ കഥകളിലും താരം വേഷമിടുന്നുണ്ട്. വെട്രിമാരന്‍ സംവിധാനം ചെയ്ത ഊര്‍ ഇരവ് ചിത്രത്തില്‍ ഗര്‍ഭിണിയുടെ വേഷത്തിലാണ് സായ് എത്തുന്നത്.

Latest Stories

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്

യുവരാജോ ധവാനോ അല്ല!, പഞ്ചാബ് ടീമിലെ തന്റെ എക്കാലത്തെയും പ്രിയപ്പെട്ട കളിക്കാരെ തിരഞ്ഞെടുത്ത് പ്രീതി സിന്റ

ഇനി ഒടിടിയിൽ കണ്ട് 'ആവേശം'കൊള്ളാം! സർപ്രൈസായി റിലീസ് പ്രഖ്യാപനം; തീയതി പുറത്ത്