കാലിന്റെ സ്പര്‍ശനം വരെ നഷ്ടമായി, നടക്കാന്‍ പറ്റാതായി, കിഡ്‌നിക്കും കുഴപ്പം..; അസുഖം വെളിപ്പെടുത്തി സായ് കുമാറും ബിന്ദു പണിക്കരും

കാലിന്റെ സ്പര്‍ശനം വരെ നഷ്ടമായി ചികിത്സിലായിരുന്നുവെന്ന് സായ് കുമാറും ബിന്ദു പണിക്കരും. പുതിയൊരു അഭിമുഖത്തിലാണ് തങ്ങളുടെ അസുഖവിവരം താരങ്ങള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. കൈപിടിക്കാതെ നടക്കാന്‍ പറ്റാതായി. പ്രതിവിധിയില്ലെന്ന് പലരും പറഞ്ഞെങ്കിലും ഇപ്പോള്‍ കൃത്യമായി ചികിത്സ ലഭിച്ചതോടെ നടക്കാന്‍ പറ്റുന്നുണ്ട് എന്നാണ് താരങ്ങള്‍ പറയുന്നത്.

നടക്കാനുള്ള ബുദ്ധിമുട്ടായാണ് ചികിത്സ തേടിയത്. ഒരുപാട് സ്ഥലങ്ങളില്‍ ചികിത്സ തേടി മടുത്തിരിക്കുന്ന സമയത്താണ് ശില സന്തോഷ് ഒരു സ്ഥലത്തെ കുറിച്ച് പറയുന്നത്. നേരത്തെ രണ്ട് പേര് പിടിച്ചാലെ നിക്കാന്‍ പറ്റുമായിരുന്നുള്ളൂ. ഇപ്പോള്‍ തനിച്ച് നടക്കാം. അതുതന്നെ വലിയ ഭാഗ്യം. ആറ് വര്‍ഷത്തിന് മുകളിലായി ഞങ്ങള്‍ക്ക് ഈ അസുഖം തുടങ്ങിയിട്ട്. ഇങ്ങനെ വച്ചോണ്ടിരിക്കയായിരുന്നു.

പലടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇത് എന്താണ് സംഭവമെന്ന് ആരും പറയുന്നില്ല. ബ്ലെഡിന്റെ റീ സൈക്കിളിംഗ് കുറവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ. അതില്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. തന്നതെല്ലാം ആന്റിബയോട്ടിക് ആയിരുന്നു. പിന്നീട് അതങ്ങ് നിര്‍ത്തി.

വേദനയോട് പൊരുത്തപ്പെട്ടു. ഞങ്ങള്‍ കൈപിടിച്ചായിരുന്നു നടന്നോണ്ടിരുന്നത്. ആദ്യമൊക്കെ വിടുമായിരുന്നു. പിന്നീട് കൈപിടിക്കാതെ നടക്കാന്‍ പറ്റാതായി. ഇപ്പോള്‍ ഒരുപാട് വ്യത്യാസം വന്നു. കാലില്‍ തൊടുന്നത് പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ ആയിരുന്നു എന്നാണ് സായ് കുമാര്‍ പറയുന്നത്.

ഇത് മാത്രമല്ല കിഡ്‌നിക്കും പ്രശ്‌നമുണ്ട് എന്നും സായ് കുമാറും ബിന്ദു പണിക്കരും പറയുന്നുണ്ട്. അത് തിരിച്ചറിഞ്ഞിരുന്നില്ല. അസുഖത്തിന്റെ തങ്ങള്‍ ഒത്തൊരുമയാണ് എന്നുമാണ് സായ് കുമാറും ബിന്ദു പണിക്കരും ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്