'റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല, കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ്, വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു' ; പ്രണയവിവാഹത്തെക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ബിന്ദു പണിക്കരും സായി കുമാറും. ഇരുവരുടെയും കുടുംബവിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കാറുണ്ട്. തങ്ങളുടെ പ്രണയവിവാഹത്തെകുറിച്ചുള്ള ചോദ്യത്തിന് ഇരുവരും നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കൗമുദി മൂവീസിനു നൽകിയ അഭിമുഖത്തിലാണ് ഇരുവരും ഇക്കാര്യം പങ്കുവച്ചത്.

എപ്പോഴാണ് റൊമാന്റിക്ക് സ്പാര്‍ക്ക് വന്നത് എന്നായിരുന്നു അവതാരകയുടെ ചോദ്യം. തങ്ങൾക്ക് അങ്ങനെ റൊമാന്റിക് സ്പാർക്ക് ഒന്നും ഉണ്ടായിട്ടില്ല. അത് കുറച്ചാളുകൾ ചേർത്ത് ആക്കിയതാണ് എണ്നയിരുന്നു ഇരുവരും മറുപടി നൽകിയത്.

‘ഞങ്ങള്‍ക്കങ്ങനെ റൊമാന്റിക് സ്പാര്‍ക്കൊന്നുമുണ്ടായിട്ടില്ല. അത് കുറച്ച് ആള്‍ക്കാരെല്ലാം ചേര്‍ത്ത് ആക്കിയതാണ്. ഞങ്ങള്‍ രണ്ടും രണ്ട് വഴിയിലൂടെ പോയതാണ്. അതിനെ എവിടെയോ കൊണ്ടു വന്ന് കുറച്ച് ആള്‍ക്കാര്‍ ഉരച്ച് അതിനകത്ത് നിന്ന് തീ വന്നതാണ്. വന്ന സ്ഥിതിക്ക് ആയിക്കോട്ടേന്ന് വിചാരിച്ചു. അത്രയേ സംഭവിച്ചുള്ളൂ എന്നാണ് അഭിമുഖത്തില്‍ ഇരുവരും പറഞ്ഞത്.

ഭർത്താവിന്റെ വിയോഗശേഷം ഇന്‍ഡസ്ട്രിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന സമയത്താണ് അമേരിക്കന്‍ ഷോയിലേക്ക് ക്ഷണം ലഭിച്ചത്. സഹോദരന്റെ നിർബന്ധമായിരുന്നു അതിൽ താനും പങ്കെടുക്കണം എന്നത്. സായ് ചേട്ടനും ആ ഷോയിലുണ്ടായിരുന്നു. അതിന് ശേഷം പല കഥകളും പ്രചരിക്കുന്നുണ്ടായിരുന്നു.
പിന്നെയാണ് സായ് ചേട്ടനും ചേച്ചിയുടെ ഭര്‍ത്താവും ആലോചനയുമായി വന്നത്’ ബിന്ദു പണിക്കർ പറഞ്ഞു

മകളെക്കുറിച്ചായിരുന്നു തന്റെ ചിന്തയെന്നും മകളുടെ കാര്യം ഒക്കെയാണ് എന്നറിഞ്ഞതോടെയാണ് വിവാഹത്തിന് സമ്മതിച്ചതെനും നടി വ്യക്തമാക്കിയിരുന്നു. സ്‌ക്രീനില്‍ വില്ലനാവാറുണ്ടെങ്കിലും ജീവിതത്തില്‍ സായ് കുമാർ വളരെ സോഫ്റ്റാണെന്നാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്. ഏറെ കാലമായി ലിവിങ് ടുഗദറിലായിരുന്ന താരങ്ങൾ ആറു വർഷം മുൻപാണ് വിവാഹിതരാവുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്