'ഗയ്‌സ് നിങ്ങളറിഞ്ഞോ? നിങ്ങള് പിരിഞ്ഞൂട്ടോ..' എന്ന് മോള് വന്നു പറഞ്ഞു, ഞങ്ങളുടെ പ്രതികരണം ഇതായിരുന്നു; സായ് കുമാറും ബിന്ദു പണിക്കരും

ഏറെ കാലമായി ലിവിംഗ് ടുഗദെറിലായിരുന്ന സായ് കുമാറും ബിന്ദു പണിക്കറും ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരായത്. മകള്‍ കല്യാണിക്കൊപ്പമാണ് ഇരുവരും താമസിക്കുന്നത്. ഇരുവരും ഒന്നിച്ച് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

നിങ്ങളെ കുറിച്ച് കേട്ട, ഏറ്റവും ചിരിച്ച ഗോസിപ്പ് ഏതെന്ന ചോദ്യത്തിന് സായ് കുമാറും ബിന്ദു പണിക്കരും നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത കേട്ടാണ് ഒരുപാട് ചിരിച്ചത് എന്നാണ് ഇരുവരും പറയുന്നത്. ഇക്കാര്യം മകളാണ് തങ്ങളോട് ആദ്യം പറഞ്ഞതെന്നും സായ് കുമാര്‍ പറയുന്നുണ്ട്.

”ഒരു ദിവസം ഞങ്ങള്‍ ബെഡ്‌റൂമിലിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുകയാണ്. ക്ലൈമാക്‌സിനോട് അടുത്തു കൊണ്ടിരിക്കുമ്പോള്‍ മോള്‍ വാതില്‍ തുറന്നിട്ട്, ‘ഗയ്‌സ് നിങ്ങളറിഞ്ഞോ?’ എന്നു ചോദിച്ചു. എന്താ കാര്യം എന്നു തിരക്കിയപ്പോള്‍ ‘നിങ്ങള് പിരിഞ്ഞൂട്ടോ’ എന്നു പറഞ്ഞു.”

”നോക്കിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എല്ലായിടത്തും ഈ ന്യൂസ് വന്നു കൊണ്ടിരിക്കുകയാണ്. പിറ്റേദിവസം മുതല്‍ കോളുകളുടെ വരവായി. ചേട്ടന്‍ എവിടെയാ?, ഞാന്‍ വീട്ടിലുണ്ടെന്നു പറയുമ്പോള്‍ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോണ്‍ വയ്ക്കും.”

”എന്തിനാണ് ആളുകളൊക്കെ വിളിക്കുന്നതെന്ന് മനസിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാന്‍ വന്നയാള് അടുക്കളയില്‍ കൊഞ്ചു തീയല്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവള്‍ക്ക് ഫോണ്‍ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോണ്‍ കൈമാറി.”

”അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോള്‍ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചത് എന്നായിരുന്നു ആ ചങ്ങാതിയുടെ മറുപടി” എന്നാണ് സായ് കുമാര്‍ പറയുന്നത്. അതേസമയം, ‘അനക്ക് എന്തിന്റെ കേടാ’ എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുകയാണ് ഇപ്പോള്‍. ഓഗസ്റ്റ് 4ന് ചിത്രം തിയേറ്ററിലെത്തും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്