ബൈക്കില്‍ പോകുമ്പോള്‍ അദ്ദേഹത്തിന്റെ ദേഹത്ത് കൈ വെയ്ക്കാമോ എന്നറിയില്ലായിരുന്നു, അന്ന് മണിച്ചേട്ടന്‍ പറഞ്ഞത് ഇങ്ങനെ..: സാധിക വേണുഗോപാല്‍

കലാഭവന്‍ മണിക്കൊപ്പം അഭിനയിച്ച ഓര്‍മ്മകള്‍ പങ്കുവച്ച് നടി സാധിക വേണുഗോപാല്‍. എംഎല്‍എ മണി: പത്താം ക്ലാസും ഗുസ്തിയും എന്ന ചിത്രത്തില്‍ കലാഭവന്‍ മണിയുടെ നായിക ആയിട്ടായിരുന്നു സാധിക വേഷമിട്ടത്. മണിച്ചേട്ടന്‍ ഭയങ്കര കൂള്‍ ആണെന്ന് സാധിക പറയുന്നു.

മണിച്ചേട്ടനൊപ്പമുള്ള ഗാനമുണ്ടെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. അതൊക്കെ കേട്ടപ്പോള്‍ സന്തോഷമായിരുന്നു. എല്ലാ കാര്യത്തിലും കഴിവുണ്ട് അദ്ദേഹത്തിന്. ആ സമയത്തൊക്കെ ക്യാമറ ഫേസ് ചെയ്യുമ്പോള്‍ ഭയങ്കര പേടിയായിരുന്നു. മണിച്ചേട്ടന്‍ ഭയങ്കര കൂളാണ്. പറഞ്ഞത് ചെയ്യുന്ന പ്രകൃതമായിരുന്നു.

ഞങ്ങള്‍ ബൈക്കില്‍ പോവുന്നൊരു രംഗമുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടത് എന്ന് തനിക്ക് അറിയില്ല. ദേഹത്ത് കൈ വെക്കാമോയെന്നൊന്നും അറിയില്ല. ”നീയെന്താ ഇങ്ങനെ ഇരിക്കുന്നത്, നീയെന്റെ കാമുകിയാണോ അതോ ശത്രുവാണോ” എന്നായിരുന്നു മണിച്ചേട്ടന്‍ ചോദിച്ചത്.

അതിന് ശേഷമാണ് താന്‍ അദ്ദേഹത്തിന്റെ തോളത്ത് കൈ വച്ചത് എന്നാണ് ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സാധിക പറയുന്നത്. അതേസമയം, ഒരു ബ്രേക്കിന് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് സാധിക. മോഹന്‍ലാല്‍ ചിത്രം ആറാട്ട് ആണ് നടിയുടെതായി റിലീസിന് ഒരുങ്ങുന്നത്.

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പാപ്പാന്‍ എന്ന ചിത്രത്തിലും സാധിക അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ബ്രേക്ക് വന്ന സാധിക വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത് ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് എന്ന സിനിമയിലൂടെയാണ്.

Latest Stories

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു