നാളെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ?..; അശ്ലീല കമന്റിനോട് പ്രതികരിച്ച് സാധിക

തന്റെ സോഷ്യല്‍ മീഡിയയില്‍ എത്തുന്ന അശ്ലീല കമന്റുകളോട് പ്രതികരിക്കാറുള്ള താരമാണ് സാധിക വേണുഗോപാല്‍. ഓണാഘോഷത്തിന്റെ ഭാഗമായുള്ള സാധികയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്. തുണിയഴിക്കാന്‍ ആവശ്യപ്പെട്ട കമന്റിനാണ് സാധിക മറുപടി നല്‍കിയത്.

”പരസ്യമായി ഫോട്ടോ കാണുമ്പോള്‍ ഇതൊക്കെയാണ് അവസ്ഥ എങ്കില്‍ കേരളത്തില്‍ പീഡനം കൂടുന്നതില്‍ അതിശയമില്ല. സ്വന്തം അമ്മയും പെങ്ങളുമൊക്കെ എങ്ങനെ ആ വീട്ടില്‍ ഇവരെ ഒക്കെ വിശ്വസിച്ചു ഉറങ്ങുവോ ആവോ. ദൈവം തുണ. പ്രതികരിക്കരുതെന്ന് ആഗ്രഹമുണ്ട്.”

”ഇന്ന് ഫോട്ടോ കണ്ട് ഇത് പറഞ്ഞവന്‍ നാളെ പെണ്ണിനെ നേരില്‍ കാണുമ്പോള്‍ തുണിയെങ്ങാനും വലിച്ചു പറച്ചാലോ? അപ്പോ ഇപ്പോ പ്രതികരിക്കാത്തത് തെറ്റായെന്ന് എനിക്ക് തോന്നില്ലേ” എന്നാണ് സാധിക പറയുന്നത്. പിന്നാലെ മോശം കമന്റിട്ടയാളുമായുള്ള ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടും സാധിക പങ്കുവെക്കുന്നുണ്ട്.

പരിണിതഫലം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ എന്നാണ് അയാളോട് സാധിക പറയുന്നത്. പിന്നാലെ കമന്റിട്ടയാള്‍ സോറി പറയുന്നുണ്ട്. എന്നാല്‍ പരസ്യമായി പറയൂ, പോസ്റ്റ് പബ്ലിക്കായിരുന്നല്ലോ എന്നായിരുന്നു സാധികയുടെ മറുപടി. ചേച്ചി ദയവു ചെയ്ത് ഡിലീറ്റ് ചെയ്യൂവെന്ന് കമന്റിലൂടെ അയാള്‍ ആവര്‍ത്തിക്കുന്നുമുണ്ട്.

”അതെ, ഞാന്‍ ഒന്ന് ക്ഷമിക്കുമ്പോള്‍ എന്റെ തലയില്‍ കയറി നൃത്തം വച്ചാല്‍ എന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് എനിക്ക് പോലും പറയാന്‍ പറ്റില്ല. ഞാന്‍ ഒരു മനുഷ്യജീവി ആണ്. എന്റെ ക്ഷമയ്ക്കും അതിരുകളുണ്ട്. എന്റെ പ്രതികരണത്തിന് ശേഷം കിടന്ന് കരഞ്ഞിട്ടും കാലു പിടിച്ചിട്ടും കാര്യമില്ല.”

”എന്റെ നിങ്ങളോടുള്ള മനോഭാവം നിങ്ങളുടെ സ്വഭാവത്തിന്റെ പ്രതിഫലനം മാത്രമാണ് എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു. സ്ത്രീത്വത്തെ ബഹുമാനിക്കാന്‍ അറിയാത്തവനാണ് ദേവീടെ പ്രൊഫൈല്‍ പിക്. അതെ ഭദ്രകാളിയേയും മഹിഷാസുര മര്‍ഥിനിയേയും ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്” എന്നാണ് സാധിക പറയുന്നത്.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും