റേപ്പ് അങ്ങനെ തന്നെ കാണിക്കണം, അത് കണ്ടാല്‍ ആളുകള്‍ പേടിക്കും.. തള്ളിയിടുന്നതും വിയര്‍പ്പ് ഇറ്റുവീഴുന്നതും കാണിച്ചാല്‍ സ്വീറ്റ് ആയി തോന്നും: സാബുമോന്‍

സിനിമയില്‍ വയലന്‍സ് കാണിക്കുമ്പോള്‍ ക്രൂരമായി തന്നെ കാണിച്ചാലേ അതിന്റെ തീവ്രത മനസിലാവുകയുള്ളുവെന്ന് നടന്‍ സാബുമോന്‍. റേപ്പ് സീന്‍ ഒക്കെ സിനിമയില്‍ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്ക്ക് കേറുന്നതും പൂവിരിയുന്നതും വിയര്‍പ്പ് ഇറ്റു വീഴുന്നതുമാണ്. ഇങ്ങനെ സോഫ്റ്റ് ആയി കാണിച്ചാല്‍ സ്വീറ്റ് ആയ കാര്യമാണെന്നേ ആളുകള്‍ക്ക് തോന്നുകയുള്ളു എന്നാണ് സാബുമോന്‍ പറയുന്നത്.

കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സാബുമോന്‍ സംസാരിച്ചത്. സിനിമയില്‍ വയലന്റ് ആയിട്ടുള്ളയാളെ വയലന്റ് ആയി തന്നെ കാണിക്കേണ്ടെ? ഒരു പീഡോഫൈലിനെ കാണിക്കുമ്പോള്‍ പീഡോഫൈല്‍ എന്താണെന്ന് ആളുകള്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടെ? കുറുവാ സംഘം വീടിനുള്ളില്‍ വന്ന് വീട്ടുകാരെ തലയ്ക്കടിച്ച് കൊന്നിട്ട് കവര്‍ച്ച നടത്തുമ്പോള്‍ അത് കാണിക്കേണ്ടെ?

റോസാപ്പൂവിന്റെ തണ്ടുകൊണ്ട് അവര്‍ തലയ്ക്ക് അടിച്ചതല്ലല്ലോ കാണിക്കേണ്ടത്. അവിടെ വയലന്‍സ് ആണ്, വയലന്‍സ് പ്രൊമോട്ട് ചെയ്യുന്നു എന്നുപറഞ്ഞാല്‍ പിന്നെ എങ്ങനെയാണ് ക്രീയേറ്റീവായ പ്രോഡക്ടുകള്‍ ഉണ്ടാകുന്നത്? റേപ്പ് കാണിക്കാന്‍ പാടില്ല, വയലന്‍സ് കാണിക്കാന്‍ പാടില്ല എന്ന് കണ്ടീഷന്‍ ചെയ്ത് വച്ചിരിക്കുകയാണ്. റേപ്പ് റേപ്പായി കാണിക്കണ്ടേ?

ഇത്രയും ക്രൂരമായ ഒരു ആക്ട് ആണ് എന്നുള്ളത് കാണുമ്പോള്‍ ഭയക്കില്ലേ? അത് കണ്ടാലല്ലേ അതിന്റെ തീവ്രത മനസിലാവുകയുള്ളൂ? സിനിമയില്‍ കാണിക്കുന്നത് തള്ളിയിടുന്നതും ശരീരത്തിലേയ്ക്ക് കേറുന്നതും പൂവിരിയുന്നതും വിയര്‍പ്പ് ഇറ്റുവീഴുന്നതുമാണ്. അതാണോ പീഡനം? പീഡനം വളരെ ബ്രൂട്ടല്‍ ആണ്. അത് കണ്ടാല്‍ ഏത് മനുഷ്യന്‍ അങ്ങനെ ചെയ്യും?

അങ്ങനെ ചെയ്താല്‍ അപ്പോള്‍ തന്നെ പിടിച്ച് ജയിലില്‍ ഇടണ്ടേ? അങ്ങനെ ഒരു ആഗ്രഹം വരുന്നവനെ തന്നെ കൊണ്ടുപോയി ചികിത്സിക്കണം. നിങ്ങള്‍ പറഞ്ഞ് സോഫ്റ്റാക്കിയാല്‍ അളുകള്‍ക്ക് അത് സ്വീറ്റ് ആയിട്ടുള്ള കാര്യമല്ലേ എന്ന തോന്നല്‍ വന്നു. അങ്ങനെയുള്ള ചിന്തയാണ് പകര്‍ന്ന് നല്‍കുന്നത്. ക്രൂരത കണ്ടാല്‍ ആളുകള്‍ കോപ്പി ചെയ്യില്ല. ഭയമായിരിക്കും തോന്നുന്നത് എന്നാണ് സാബുമോന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക