പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നത്, അവാര്‍ഡിന് വേണ്ടിയല്ല..: രാജമൗലി

അവാര്‍ഡിന് വേണ്ടിയല്ല താന്‍ പണത്തിന് വേണ്ടിയാണ് സിനിമ ഉണ്ടാക്കുന്നതെന്ന് സംവിധായകന്‍ എസ്.എസ് രാജമൗലി. ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പെടെയുള്ള വമ്പന്‍ പുരസ്‌കാരങ്ങള്‍ നേടിയ ചിത്രത്തിന് ബാഫ്റ്റയില്‍ വലിയ നേട്ടമുണ്ടാക്കാനായില്ല. എന്നാല്‍ ഇക്കാര്യം തന്നെ അത്ര അലട്ടുന്ന ഒന്നല്ല എന്നാണ് രാജമൗലി പറയുന്നത്.

താന്‍ സിനിമ ഉണ്ടാക്കുന്നത് പണത്തിന് വേണ്ടിയാണെന്നും ബഹുമതികള്‍ക്ക് വേണ്ടിയല്ല എന്നുമാണ് രാജമൗലി പറഞ്ഞത്. ഒരു വിനോദ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താന്‍ സിനിമയെടുക്കുന്നത്.

ആര്‍ആര്‍ആര്‍ ഒരു വാണിജ്യ സിനിമയാണ്. സ്വന്തം സിനിമ വാണിജ്യപരമായി വിജയിക്കുമ്പോള്‍ വളരെയധികം സന്തോഷിക്കും. പുരസ്‌കാരങ്ങള്‍ അതിന് അനുബന്ധമായി വരുന്നവയാണ്. തന്റെ അണിയറ പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിനുള്ളതാണ് പുരസ്‌കാരങ്ങള്‍ എന്നാണ് രാജമൗലി ഒരു അഭിമുഖത്തില്‍ പറയുന്നത്.

ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ നിര്‍ദേശം ആര്‍ആര്‍ആറിന് പകരം ‘ചെല്ലോ ഷോ’ ആയതിനെ കുറിച്ചും രാജമൗലി പ്രതികരിച്ചു. ആര്‍ആര്‍ആറിന് അങ്ങനെയൊരു നേട്ടം കൈവരിക്കാനാവാത്തതില്‍ വിഷമമുണ്ട്. പക്ഷേ തന്റെ സിനിമയ്ക്ക് അത് കിട്ടിയില്ല എന്നോര്‍ത്ത് പരിതപിച്ചിരിക്കില്ല.

സംഭവിക്കേണ്ടത് സംഭവിച്ചു. എന്നിരുന്നാലും ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച ചെല്ലോ ഷോയും ഒരു ഇന്ത്യന്‍ സിനിമയാണല്ലോ എന്ന കാര്യത്തില്‍ സന്തോഷമുണ്ട് രഎന്നാണ് രാജമൗലി പറയുന്നത്. ആഗോള ബോക്‌സോഫീസില്‍ 1200 കോടി നേടിയ സിനിമയാണ് ആര്‍ആര്‍ആര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ