നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചിരിക്കുന്നു; പൃഥ്വിയുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്; ആടുജീവിതത്തെ പ്രശംസിച്ച് റോഷൻ ആൻഡ്രൂസ്

പൃഥ്വിരാജ്- ബ്ലെസ്സി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ആടുജീവിതം’ ഗംഭീര പ്രേക്ഷക- നിരൂപക പ്രശംസകളുമായി മുന്നേറുകയാണ്. പതിനാറ് വർഷത്തെ ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പ്രയത്നത്തിന്റെ വിജയം കൂടിയാണ് ഇപ്പോൾ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന പോസിറ്റീവ് റെസ്പോൺസ്.

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾ കൊണ്ടുതന്നെ വേൾഡ് വൈഡ് ബോക്സോഫീസ് കളക്ഷനായി 50 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ റോഷൻ ആൻഡ്രൂസ്. അനുഭവമായിമാറുമ്പോഴാണ് ഒരു സിനിമ ദൈവികമാവുന്നതെന്നാണ് റോഷൻ ആൻഡ്രൂസ് പറയുന്നത്. കൂടാതെ പൃഥ്വിയുടെ ചോരയും നീരുമാണ് ആടുജീവിതമെന്നും റോഷൻ ആൻഡ്രൂസ് പറയുന്നു.

“അനുഭവമാകുമ്പോഴാണ് ഒരു സിനിമ ദൈവികമാകുന്നത്. ബ്ലെസ്സി ചേട്ടാ, നിങ്ങൾ കാലത്തെ അതിജീവിക്കുന്ന ഒരു ക്ലാസിക് സൃഷ്ടിച്ചിരിക്കുന്നു. പൃഥ്വി, എന്റെ ആന്റണി മോസസ്… എന്താണ് ഞാൻ പറയുക? അക്ഷരാർത്ഥത്തിൽ നിങ്ങളുടെ ചോരയും നീരുമാണ് ആടുജീവിതത്തിൻ്റെ ആത്മാവ്.

ഇത് നിങ്ങളുടെ ഏറ്റവും മികച്ചതാണെന്ന് ഞാൻ നിങ്ങളോട് പറയേണ്ടതുണ്ടോ? സിനിമയോടുള്ള നിങ്ങളുടെ അഭിനിവേശം നജീബിനെ ഒരു വിജയിയാക്കി മാറ്റി. അടുത്ത വർഷം നടക്കുന്ന ഒട്ടനവധി ചലച്ചിത്ര മേളകളിലും അവാർഡ് ദാന ചടങ്ങുകളിലും നിങ്ങൾ റെഡ് കാർപറ്റിലൂടെ നടക്കുന്നത് കാണുമെന്ന പ്രതീക്ഷിക്കുന്നു. മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.” എന്നാണ് റോഷൻ ആൻഡ്രൂസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ആടുജീവിതമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്തത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തിയിരിക്കുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

Latest Stories

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു

'ട്രംപും പ്രഥമ വനിതയും സുരക്ഷിതരെന്ന് അറിഞ്ഞതിൽ ആശ്വാസം'; ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ബാറ്ററാണ് വൈഭവ്, അവന്റെ ബാറ്റിംഗ് കാണാൻ നല്ല രസമാണ്: പാറ്റ് കമ്മിൻസ്

രോഗിയായ യാത്രക്കാരന് സീറ്റ് നല്‍കിയില്ല, മണിക്കൂറുകളോളം നിന്നു, സ്റ്റോപ്പിൽ ഇറക്കിയുമില്ല; കെഎസ്ആര്‍ടിസിക്ക് 30,000 രൂപ പിഴ

അഭിഷേകിന്റെ ക്യാച്ച് കളയുന്നത് അപകടമാണ്, അതിലൂടെ തോൽവിയും ഉറപ്പാണ്: റിയാൻ പരാഗ്

വെടിവെപ്പ് നടത്തിയ അക്രമിയുടെ ചിത്രം പുറത്തുവിട്ട് ട്രംപ്; കീഴ്‌പ്പെടുത്തിയതിന്റെ ദൃശ്യങ്ങളും പുറത്ത്

അധികം ആരും പുകഴ്ത്താത്ത ഏറ്റവും മികച്ച ഓപ്പണിങ് പാർട്ട്നേഴ്സ്; ശ്രേയസിന്റെ വിശ്വസ്തരായ താരങ്ങൾ പ്രഭ്സിമ്രാൻ-പ്രിയാൻഷ് ആര്യ

രാഹുലിന്റെ ബാറ്റിംഗ് കണ്ടപ്പോൾ ഞാൻ എന്നോട് തന്നെ മനസ്സിൽ പറഞ്ഞു, അവർക്ക് പറ്റുമെങ്കിൽ നമുക്കും പറ്റും എന്ന്: ശ്രേയസ് അയ്യർ