അന്ന് 'തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍' എന്ന് ചോദിച്ചവരുണ്ട്; വെളിപ്പെടുത്തലുമായി റോഷന്‍ ആന്‍ഡ്രൂസ്

പുതിയ കാലഘട്ടത്തില്‍ സിനിമയുടെ മാത്രമല്ല, പ്രേക്ഷകരുടെ കാഴ്ചയും കാഴ്ചപ്പാടുകളും ഏറെ മാറിയിരിക്കുകയാണ്. സംവിധായകന്‍ എന്ന നിലയില്‍ ഈയൊരു കാലഘട്ടത്തെക്കുറിച്ച് വിലയിരുത്തുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്. 2013ല്‍ മുംബൈ പൊലീസുമായി വന്നപ്പോള്‍, ‘തനിക്ക് നാണമില്ലേ ഇങ്ങനെയൊരു പടം ചെയ്യാന്‍’ എന്ന് ചോദിച്ചവരുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ആ സിനിമയെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സല്യൂട്ടില്‍ വില്ലനെ കാണിക്കുന്നില്ല എന്നത് ഒരു വലിയ പ്രശ്‌നമായി പലരും പറയുന്നുണ്ട്. അവര്‍ ആ സമയത്ത് അരവിന്ദ് കരുണാകരന്റെ മാനസികാവസ്ഥയിലേക്ക് എത്തുകയാണ്. ഇത്ര നാള്‍ തേടി നടന്ന കുറ്റവാളിയെ കാണാന്‍ കഴിയുന്നില്ല അരവിന്ദ് കരുണാകരന്റെ മാനസികാവസ്ഥയിലേക്ക് എത്തുന്ന പ്രേക്ഷകന് ഉണ്ടാകുന്ന ആ അന്ധാളിപ്പാണ് അരവിന്ദിനും ഉണ്ടായിരിക്കുന്നത്. അതാണ് ആ സിനിമയില്‍ കൊണ്ടു വരാന്‍ ശ്രമിച്ചത്. അതില്‍ സിനിമ വിജയിച്ചു. റോഷന്‍ പറയുന്നു.

കഥാപാത്രത്തിനുണ്ടാകുന്ന അസ്വസ്ഥത പ്രേക്ഷകര്‍ക്കുണ്ടാകുന്നു എന്നതിലാണ് വിജയം. രണ്ടാമതോ മൂന്നാമതോ ഒക്കെ സിനിമ കാണുമ്പോഴാണ് ഇതിന്റെ പല കാര്യങ്ങളും ഒരു പുസ്തകം വായിക്കുന്നതു പുതിയ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു നല്‍കുന്നത്. അതുകൊണ്ടാണ് സിനിമ ഒടിടിക്ക് നല്‍കിയത്. സംവിധായകന്‍ പറഞ്ഞു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്