'സോഷ്യല്‍ മീഡിയയില്‍ ഇതുവരെ അക്കൗണ്ട് ഇല്ലായിരുന്നു, സജീവമാകണമെന്ന് തോന്നിയപ്പോള്‍ അടുത്തിടെ ഒന്നു തുടങ്ങി'

നോട്ട് ബുക്ക്, ചോക്ലേറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് റോമ. എന്നാല്‍ കുറച്ചു കാലമായി റോമ അഭിനയജീവിതത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. 2017-ല്‍ റിലീസ് ചെയ്ത സത്യയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. സിനിമയില്‍ സജീവമല്ലാതിരുന്ന താരത്തിന് സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകളും ഉണ്ടായിരുന്നില്ല. എന്നാല്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് കുറവുമില്ലായിരുന്നു. ഇപ്പോഴിതാ വെള്ളേപ്പം എന്ന ചിത്രത്തിലൂടെ തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ആക്കൗണ്ട് തുറന്നിരിക്കുകയാണ് റിമ.

“ഞാന്‍ എവിടെ പോകുന്നു, എന്ത് ചെയ്യുന്നു എന്നതെല്ലാം എന്റെ സ്വകാര്യങ്ങളാണ്. അത് ലോകത്തെ കാണിക്കാന്‍ ഇഷ്ടമില്ല. മുമ്പ് ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. എന്നാല്‍ അത്രയ്ക്ക് ഇഷ്ടം തോന്നിയില്ല. അതോടെ അത് ഉപേക്ഷിച്ചു. പക്ഷേ, ഇപ്പോഴും എന്റെ പേരില്‍ വ്യാജ അക്കൗണ്ടുകളുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ കാണാറുണ്ടെന്ന് ഷൂട്ടിംഗിനിടയില്‍ ആരോ പറഞ്ഞപ്പോള്‍ വെറുതേ ചെക്ക് ചെയ്തു. അതോടെ ഒരുപാട് വ്യാജ അക്കൗണ്ടുകളുണ്ടെന്ന് മനസിലായി. അതിനാല്‍ ഈയിടെ ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങി. നൂറിന്‍, അക്ഷയ് എന്നിവരൊക്കെ സജീവമാകണമെന്ന് പറഞ്ഞപ്പോഴാണ് ഇന്‍സ്റ്റഗ്രാമില്‍ പുതിയൊരു അക്കൗണ്ട് തുടങ്ങാമെന്ന തീരുമാനം എടുത്ത്.” ഒരു അഭിമുഖത്തില്‍ റോമ പറഞ്ഞു.

പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ അക്ഷയ് രാധാകൃഷ്ണന്‍ നായകനായി എത്തുന്ന വെള്ളേപ്പത്തിന്റെ ചിത്രീകരണം ഡിസംബറില്‍ ആരംഭിച്ചിരുന്നു. ചിത്രം തൃശൂരിലെ വെള്ളേപ്പങ്ങാടിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു അഡാര്‍ ലൗവിലൂടെ ശ്രദ്ധേയയായ നൂറിന് ഷെരീഫാണ് നായിക. ഷൈന്‍ ടോം ചാക്കോയും ശ്രീജിത് രവിയും പതിനെട്ടാം പടി, ജൂണ്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫഹീം, തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ വൈശാഖും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Latest Stories

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ

'അങ്ങനെ ചെയ്തത് വളരെ മോശമായിപ്പോയി'; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ വിശദീകരണവുമായി ലിസ്റ്റിൻ സ്റ്റീഫൻ

ഋഷഭ് പന്തിനെ വിവാഹം കഴിച്ചൂടെ?, വൈറലായി ഉര്‍വശി റൗട്ടേലയുടെ പ്രതികരണം