കാശ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നുണ്ടോ എന്ന് ഉര്‍വശി മാം ഇടയ്ക്ക് വിളിച്ച് ചോദിക്കും, എന്റെ വെല്‍വിഷറാണ്: ആര്‍ജെ ബാലാജി

തന്റെ വെല്‍വിഷറാണ് നടി ഉര്‍വശി എന്ന് സംവിധായകനും നടനുമായ ആര്‍ജെ ബാലാജി. ബാലാജി സംവിധാനം ചെയ്ത ‘മൂക്കുത്തി അമ്മന്‍’, ‘വീട്ട്‌ല വിശേഷം’ എന്നീ രണ്ട് സിനിമകളില്‍ ഉര്‍വശി അഭിനയിച്ചിട്ടുണ്ട്. തന്നോട് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യാന്‍ ഉര്‍വശി മാം പറയാറുണ്ട്. തനിക്കെന്തെങ്കിലും നല്ലത് നടന്നാല്‍ സന്തോഷിക്കുന്നയാളാണ് ഉര്‍വശി എന്നാണ് ആര്‍ജെ ബാലാജി പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആക്ടേര്‍സ് ആരാണെന്ന് ചോദിച്ചാല്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, മമ്മൂട്ടി എന്നിങ്ങനെ പുരുഷന്‍മാരുടെ പേരാണ് പറയുക. സ്ത്രീയോ പുരുഷനോയെന്ന് നോക്കാതെ ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്ന് ആക്ടേര്‍സിനെ എടുത്താല്‍ എനിക്ക് ഉര്‍വശി അതിലുണ്ടാകും. സംവിധാനം ചെയ്ത രണ്ട് സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

ഒരു ദിവസം അവര്‍ സീനില്‍ അഭിനയിക്കുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ ഞാനുണ്ട്. ഉര്‍വശി മാം എന്താണ് മോശമായി അഭിനയിക്കുന്നത് സര്‍ എന്ന് ഞാന്‍ ചോദിച്ചു. ക്യാമറ എവിടെയാണുള്ളതെന്ന് നോക്കെന്ന് ശരവണന്‍ സര്‍ പറഞ്ഞു. ക്യാമറ അവര്‍ക്ക് ഫേവര്‍ ചെയ്യുന്ന സീനായിരുന്നില്ല. അവര്‍ സീനിലുണ്ടെന്നേയുള്ളൂ.

എവിടെയാണ് ക്യാമറയുള്ളത്, ലൈറ്റ് എവിടെയാണുള്ളത്, എവിടെ എങ്ങനെ അഭിനയിക്കണം, എത്ര അഭിനയിക്കണം എന്നെല്ലാം അവര്‍ക്ക് അറിയാം. സാഹിത്യം അവരുടെ വിരല്‍ത്തുമ്പിലുണ്ടാകും. തമിഴ്, മലയാളം, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ ലിറ്ററേച്ചര്‍ വായിക്കും. എന്റെ വെല്‍ വിഷറാണ്.

ഇടയ്ക്ക് വിളിച്ച് ബാലാജീ, കാശ് ഇന്‍വെസ്റ്റ്‌മെന്റ് ചെയ്യുന്നുണ്ടോ എന്ന് ചോദിക്കും. ഉണ്ട് മാം, എന്തേയെന്ന് ഞാന്‍ ചോദിക്കും. ഒന്നുമില്ലേ ഇന്‍വെസ്റ്റ് ചെയ്യൂ എന്ന് പറയൂ. സ്വന്തം പടമെടുക്കരുതെന്ന് ഉപദേശിച്ചിട്ടുണ്ട്. തനിക്കെന്തെങ്കിലും നല്ലത് നടന്നാല്‍ സന്തോഷിക്കുന്നയാളാണ് ഉര്‍വശി എന്നാണ് ആര്‍ജെ ബാലാജി പറയുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ