ഈ ആശയവുമായി ആഷിഖ് ഇത്രയും കാലം അലയുകയായിരുന്നു, ഏഴ് മാസക്കാലമായി ഇതിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്: റിമ കല്ലിങ്കല്‍

ഈയടുത്ത ദിവസമാണ് ‘നീലവെളിച്ച’ത്തിലെ ‘അനുരാഗ മധുചഷകം’ എന്ന ഗാനം പുറത്തുവന്നത്. ഗാനരംഗത്തിലെ നടി റിമ കല്ലിങ്കലിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാര്‍ഗവി എന്ന കഥാപാത്രമായാണ് റിമ ചിത്രത്തില്‍ വേഷമിടുന്നത്. തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് റിമ ഇപ്പോള്‍.

ഈ ആശയവുമായി ആഷിഖ് ഇത്രയും കാലം അലയുകയായിരുന്നു. കഴിഞ്ഞ ഏഴ് മാസക്കാലമായി ഈ സിനിമയ്ക്ക് വേണ്ടി തങ്ങള്‍ സ്വയം സമര്‍പ്പിച്ചിരിക്കുകയാണ്. മഹാന്മാരായ കലാകാരന്മാര്‍ ചെയ്തതു പോലെ ഒരിക്കലും തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയില്ല.

എന്നാല്‍ കഴിയുന്നത് എല്ലാം സിനിമയ്ക്ക് നല്‍കി. നീലവെളിച്ചത്തിന്റെ കഥ ഒറിജിനലിനോട് പൂര്‍ണ്ണമായും ചേര്‍ന്ന് നില്‍ക്കുന്നതാണ്. മഹാന്മാര്‍ ചെയ്ത് വച്ചിരിക്കുന്നത് തങ്ങള്‍ മോശമാക്കില്ല എന്ന് ഉറപ്പുണ്ട്. ഒരു നടി എന്ന നിലയില്‍, അഭിനയത്തില്‍ താന്‍ കൊണ്ടുവരാന്‍ ആഗ്രഹിച്ച ചെറിയ ചില സൂക്ഷമതകള്‍ പോലും ഭാര്‍ഗവി എന്ന കഥാപാത്രത്തിനുണ്ട്.

ഇങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത് ഒരു അനുഗ്രഹമായി കാണുന്നു. എല്ലാ സ്ത്രീകള്‍ക്കും മനസിലാക്കാന്‍ കഴിയുന്ന കഥാപാത്രമാണ് ഭാര്‍ഗവി. അവളുടെ സ്‌നേഹം, വേദന, തകര്‍ച്ച എന്നിങ്ങനെ. ആവര്‍ത്തിച്ചു വരുന്ന കഥാപാത്രങ്ങള്‍ ചെയ്ത് തനിക്ക് മടുത്തിരുന്നു എന്നാണ് റിമ പറയുന്നത്.

ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവരാണ് നീലവെളിച്ചം നിര്‍മ്മിക്കുന്നത്. ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്. സജിന്‍ അലി പുലാല്‍ അബ്ബാസ്പുതുപ്പറമ്പില്‍ എന്നിവരാണ് സഹനിര്‍മാതാക്കള്‍.

Latest Stories

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞുതാണ സംഭവം; കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്കേർപ്പെടുത്തി കേന്ദ്രം, കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും നീക്കം

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനംവകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റ് തടയാതെ തിരുവനന്തപുരം സെഷൻസ് കോടതി

'രാഹുലിനെ മനപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല, ഹൈക്കോടതി അറസ്റ്റ് തടഞ്ഞത് സ്വാഭാവിക നടപടി'; മുഖ്യമന്ത്രി