സങ്കടം വരുന്നുണ്ട്, ഈ വേഷം ചെയ്യണ്ട എന്നൊക്കെ വല്യമ്മ പറഞ്ഞിരുന്നു..; തുറന്നു പറഞ്ഞ് രേവതി

വിധവയുടെ വേഷത്തില്‍ അഭിനയിച്ചപ്പോഴുള്ള അനുഭവം പറഞ്ഞ് നടിയും സംവിധായകയുമായ രേവതി. സുഹാസിനി അവതാരകയായി എത്തുന്ന ഷോയിലാണ് രേവതി സംസാരിച്ചത്. ‘വൈദേഹി കാത്തിരുന്താള്‍’ എന്ന ചിത്രത്തെ കുറിച്ചുള്ള ഓര്‍മ്മയാണ് രേവതി പങ്കുവച്ചത്. വിധവയുടെ വേഷം ധരിച്ചപ്പോള്‍ വല്യമ്മ ഞെട്ടിപ്പോയി എന്നാണ് രേവതി പറയുന്നത്.

”അമ്മയുടെ ചേച്ചി, വല്യമ്മയാണ് എനിക്കൊപ്പം ലൊക്കേഷനില്‍ വന്നിരുന്നത്. ഹൊഗനേക്കലില്‍ ചിത്രീകരിച്ച ‘വൈദേഹി കാത്തിരുന്താള്‍’ എന്ന സിനിമയില്‍ എനിക്ക് ഒരു വിധവയുടെ വേഷമാണ്. ആദ്യ ദിവസം ഷൂട്ടിംഗിന് കോസ്റ്റ്യൂം ഒക്കെ ഇട്ടു വന്ന എന്നെ കണ്ടു വല്യമ്മ ഞെട്ടിപ്പോയി. ഈ കഥാപാത്രമാണോ നീ ചെയ്യുന്നത് എന്ന് ചോദിച്ചു അവര്‍.”

”അതെ എന്ന് ഞാന്‍ പറഞ്ഞു. അയ്യോ ഏതു വേണ്ട, എനിക്ക് സങ്കടം വരുന്നു എന്നായി അവര്‍. എന്നിട്ടു എന്നെ ഉഴിഞ്ഞൊക്കെ ഇട്ടു. ഞാന്‍ പറഞ്ഞു വല്യമ്മേ ഇത് ഒരു കഥാപാത്രം മാത്രമല്ലേ, ഇങ്ങനെ ഇമോഷണല്‍ ആവേണ്ട കാര്യമുണ്ടോ എന്നൊക്കെ ചോദിച്ചു സമാധാനിപ്പിച്ചു വിട്ടു” എന്നാണ് രേവതി പറയുന്നത്.

സുഹാസിനി ‘മരുമകളെ വാഴ്ക’ എന്ന ചിത്രത്തില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞപ്പോഴായിരുന്നു. രേവതി തന്റെ അനുഭവവും പങ്കുവച്ചത്. ‘ആദ്യം ഫസ്റ്റ് നൈറ്റ്, നാളെ റേപ്പ് സീന്‍’ എന്ന് പറയുന്നത് കേട്ട് തന്റെ ചേച്ചി ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി എന്ന് സുഹാസിനി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് രേവതി തന്റെ അനുഭവം പങ്കുവച്ചത്. അതേസമയം, ‘സലാം വെങ്കി’ എന്ന സിനിമ സംവിധാനം ചെയ്ത ശേഷം അഭിനയത്തില്‍ സജീവമാവുകയാണ് രേവതി. സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’യില്‍ രേവതിയും വേഷമിടുന്നുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി